Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുവർഷാഘോഷം:...

പുതുവർഷാഘോഷം: ആറ്റിങ്ങലിൽ അക്രമം; മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ ശ്യാം ​മോ​ഹ​ൻ, രാ​ഹു​ൽ, ക​ണ്ണ​ൻ
cancel
camera_alt

പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ ശ്യാം ​മോ​ഹ​ൻ, രാ​ഹു​ൽ, ക​ണ്ണ​ൻ

ആ​റ്റി​ങ്ങ​ൽ: പു​തു​വ​ർ​ഷാ​ഘോ​ഷ മ​റ​വി​ൽ ആ​റ്റി​ങ്ങ​ലി​ൽ അ​ക്ര​മം. പൊ​ലീ​സു​കാ​ർ​ക്ക് നേ​രെ മു​ള​ക് പൊ​ടി​യേ​റും മ​ർ​ദ​ന​വും ന​ട​ത്തി​യ മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​വ​ന​വ​ഞ്ചേ​രി കൈ​പ്പ​റ്റി മു​ക്ക് കി​ഴ​ക്കേ​വി​ള വീ​ട്ടി​ൽ ക​ണ്ണ​ൻ (26), അ​വ​ന​വ​ഞ്ചേ​രി കൈ​പ്പ​റ്റി മു​ക്ക് വി​ഷ്ണു നി​വാ​സി​ൽ ശ്യാം ​മോ​ഹ​ൻ (28), അ​വ​ന​വ​ഞ്ചേ​രി കൈ​പ്പ​റ്റി മു​ക്ക് പ​ന്ത​ലി​ൽ വീ​ട്ടി​ൽ രാ​ഹു​ൽ (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​റ്റി​ങ്ങ​ൽ കൈ​പ​റ്റി മു​ക്കി​ൽ ഞാ​യ​റാ​ഴ്ച​രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ച് സം​ഘം അ​തി​ക്ര​മ​ങ്ങ​ൾ കാ​ട്ടു​ന്നു എ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ആ​റ്റി​ങ്ങ​ൽ​നി​ന്ന് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ, പൊ​ലീ​സി​നു​നേ​രെ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഏ​ഴോ​ളം പേ​ർ മു​ള​കു​പൊ​ടി എ​റി​യു​ക​യാ​യി​രു​ന്നു. ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

എ​സ്.​ഐ​മാ​രാ​യ മ​നു, ഹ​ണി, പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സെ​യ്ദ​ലി, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്ന​ത്. കൂ​ടു​ത​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഇ​വ​രെ ര​ക്ഷി​ച്ച​ത്. ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന മ​റ്റു പ്ര​തി​ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new year celebrationarrestedAttingal
News Summary - New Year celebration: Violence in Attingal; Three people were arrested
Next Story