Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുവത്സരാഘോഷം: കർശന...

പുതുവത്സരാഘോഷം: കർശന വാഹന, മയക്കുമരുന്ന്​ പരിശോധന

text_fields
bookmark_border
പുതുവത്സരാഘോഷം: കർശന വാഹന, മയക്കുമരുന്ന്​ പരിശോധന
cancel

തി​രു​വ​ന​ന്ത​പു​രം: അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ക​ന​ത്ത സു​ര​ക്ഷ​യി​ൽ ഞാ​യ​റാ​ഴ്​​ച പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കും. മ​ദ്യ​പി​ച്ച്​ വാ​ഹ​ന​മോ​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ൾ ത​ട​യാ​ൻ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ മു​ൻ​ക​രു​ത​ലു​ക​ൾ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. ആ​ഘോ​ഷ​വേ​ള​ക​ളി​ൽ മ​യ​ക്കു​മ​രു​ന്നി​​െൻറ ഉ​പ​യോ​ഗം ഉ​ൾ​പ്പെ​ടെ ത​ട​യു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ളും ന​ട​ക്കും. ഒാ​ഖി ദു​ര​ന്ത​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ  വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പി​​െൻറ നേ​തൃ​ത്വ​ത്തി​െ​ല ആ​ഘോ​ഷ​ങ്ങ​ൾ ഇ​ക്കു​റി​യി​ല്ലെ​ങ്കി​ലും സ്വ​കാ​ര്യ ഹോ​ട്ട​ലു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി വി​പു​ല ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സ​ർ​ക്കാ​റി​​െൻറ ചു​വ​ടു​പി​ടി​ച്ച്​ ചി​ല സ്ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രും. 

സം​സ്ഥാ​ന​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യും സ​മാ​ധാ​ന​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും പൊ​ലീ​സ്​ ന​ൽ​കും. അ​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ​ക്ക്​ ന​ൽ​കി​. നി​ര​ത്തു​ക​ളി​ലും പ്ര​ധാ​ന പോ​യ​ൻ​റു​ക​ളി​ലും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഭം​ഗം വ​രാ​ത്ത​വി​ധ​ത്തി​ൽ പൊ​ലീ​സി​നെ വി​ന്യ​സി​ക്കും. ആ​ഘോ​ഷ സ്ഥ​ല​ങ്ങ​ളി​ൽ സ്​​ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ​യും സു​ര​ക്ഷ​ക്ക്​ പ്ര​ത്യേ​കം ഉൗ​ന്ന​ൽ ന​ൽ​ക​ണ​ം. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് സം​ഘാ​ട​ക​രു​ടെ​യും പൊ​ലീ​സി​​െൻറ​യും ചു​മ​ത​ല​യാ​ണ്. 

ആ​ഘോ​ഷ​ങ്ങ​ൾ ത​ട​സ്സം​കൂ​ടാ​തെ ന​ട​ക്കു​ന്ന​തി​നും സ​മാ​ധാ​ന​പൂ​ർ​ണ​മാ​ക്കു​ന്ന​തി​നു​ള്ള പൊ​ലീ​സി​െൻറ ന​ട​പ​ടി​ക്ര​മ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സ​മാ​ധാ​ന​ഭം​ഗ​മു​ണ്ടാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​നി​ൽ​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ളോ​ടും സം​ഘാ​ട​ക​രോ​ടും ഡി.​ജി.​പി ആ​വ​ശ്യ​പ്പെ​ട്ടു.  മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു​ൾ​പ്പെ​ടെ എ​ല്ലാ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി  സ്വീ​ക​രി​ക്കാ​ൻ  നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നി​യ​മ​വി​രു​ദ്ധ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്ര​മം​വി​ട്ടു​ള്ള ന​ട​പ​ടി​ക​ളും ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ പൊ​ലീ​സി​നെ അ​റി​യി​ക്ക​ണം. പു​തു​വ​ത്സ​രാ​ഘോ​ഷ​വേ​ള​യി​ൽ റോ​ഡ​പ​ക​ട​ങ്ങ​ളും മ​റ്റ് അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളും ഒ​ഴി​വാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തുമെന്നും ഡി.​ജി.​പി അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtkerala newsmalayalam newsNew Year Festivalsecurity tighten
News Summary - New Year Celebration: security tightened in Kerala Govt -Kerala News
Next Story