Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറസാഖ് പാലേരി വെൽഫെയർ...

റസാഖ് പാലേരി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്

text_fields
bookmark_border
റസാഖ് പാലേരി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്
cancel

മലപ്പുറം: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റായി റസാഖ് പാലേരിയെ തെരഞ്ഞെടുത്തു. നിലവിൽ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറിയും എഫ്.ഐ.ടി.യു ദേശീയ പ്രസിഡന്റുമാണ് അദ്ദേഹം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പാലേരിയിലാണ് താമസം. കേരളത്തിലെ ജനകീയ സമരങ്ങളിലെ നിറസാന്നിധ്യവും അറിയപ്പെടുന്ന പ്രഭാഷകനും സാമൂഹിക പ്രവർത്തകനുമാണ് റസാഖ് പാലേരി.

മലപ്പുറം താജ് ആഡിറ്റോറിയത്തിൽ (പി.സി. ഹംസ - തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) നടന്ന പ്രതിനിധി സമ്മേളനമാണ് സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം, ഫെഡറൽ വർക്കിംഗ് കമ്മിറ്റി അംഗം കെ. എസ് അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partypresident election
News Summary - New welfare party president elected
Next Story