Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്ക്...

മുഖ്യമന്ത്രിക്ക് പുത്തൻ കാറുകൾ വാങ്ങാൻ 1.10 കോടി രൂപ അനുവദിച്ചു; ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി, നിലവിലുള്ള രണ്ടു കാറുകളും മാറ്റും

text_fields
bookmark_border
മുഖ്യമന്ത്രിക്ക് പുത്തൻ കാറുകൾ വാങ്ങാൻ 1.10 കോടി രൂപ അനുവദിച്ചു; ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി, നിലവിലുള്ള രണ്ടു കാറുകളും മാറ്റും
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തി മുഖ്യമന്ത്രിക്ക്​ പുതിയ കാറുകൾ വാങ്ങാൻ 1.1 കോടി രൂപ അനുവദിച്ച്​ ധനവകുപ്പ്​ ഉത്തരവ്​. മുഖ്യമന്ത്രിയുടെ നിലവിലുള്ള രണ്ട്​ കാറുകൾ മാറ്റി പുതിയ കാറുകൾ വാങ്ങാനാണ്​ തുക അനുവദിച്ചത്​.

പൊലീസ്​ വകുപ്പിന്‍റെ ഹെഡ്​ ഓഫ്​ അക്കൗണ്ടിൽ അധിക ഫണ്ടായാണ് തുക അനുവദിച്ചത്​. സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ ചെലവ് ചുരുക്കൽ ഉൾപ്പെടെ സാമ്പത്തിക നിയന്ത്രണങ്ങൾ ഒരു വർഷത്തേക്ക്​ കൂടി തുടരാൻ ഉത്തരവിറക്കിയതിന്​ പിന്നാലെയാണ്​ മുഖ്യമന്ത്രിക്ക്​ പുതിയ കാറുകൾ വാങ്ങാൻ ​ ഉത്തരവിറക്കിയത്​.

സാമ്പത്തികനില കണക്കിലെടുത്ത് 2020 മുതൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ്​ ഒരു വർഷത്തേക്ക്​ കൂടി തുടരുന്നത്​. കെട്ടിടങ്ങളുടെ മോടി കൂട്ടൽ, ഫർണിച്ചർ വാങ്ങൽ, വാഹനങ്ങൾ വാങ്ങൽ എന്നീ ചെലവുകൾ നിയന്ത്രണത്തിൽ ഉൾപ്പെടുന്നുണ്ട്​. ഇത്​ അവഗണിച്ചാണ്​ ഇളവ്​ വരുത്തി തുക അനുവദിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new vehiclePinarayi VijayanKerala
News Summary - New vehicle for Chief Minister; Order issued, sanctioning Rs 1.10 crore
Next Story