Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രാഫിക് നിയമം...

ട്രാഫിക് നിയമം പാലിക്കാന്‍ രാവിലെ പോസ്റ്റിട്ടു; ഉച്ചക്ക് ഹെല്‍മെറ്റ് വെക്കാത്തതിന് പിടിയില്‍

text_fields
bookmark_border
ട്രാഫിക് നിയമം പാലിക്കാന്‍ രാവിലെ പോസ്റ്റിട്ടു; ഉച്ചക്ക് ഹെല്‍മെറ്റ് വെക്കാത്തതിന് പിടിയില്‍
cancel

കാസര്‍കോട്: ട്രാഫിക് നിയമം പാലിക്കാന്‍ രാവിലെ വാട്‌സ് ആപില്‍ പോസ്റ്റിട്ടയാള്‍ വാഹനപരിശോധനയ്ക്കിടെ ഉച്ചയോടെ ഹെല്‍മറ്റ് വെക്കാത്തതിന് പിടിയിലായി. കാസര്‍കോട് ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഹെല്‍മറ്റ് വെക്കാത്തതിന് യുവാവ് പിടിയിലായത്. 1,000 രൂപയാണ് ഹെല്‍മറ്റ് വെക്കാത്തതിന് പുതുക്കിയ പിഴ.

വാട്‌സ് ആപില്‍ നിയമം പാലിക്കാന്‍ രാവിലെ പോസ്റ്റിട്ടിരുന്നുവെന്നും ഹെല്‍മറ്റ് വെക്കാന്‍ മറന്ന് പോയെന്നും പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു വിട്ടുവീഴ്ചയ്ക്കും പോലീസ് തയ്യാറായില്ല. പുതിയ നിയമപ്രകാരം പിഴയീടാക്കുകയും ചെയ്തു.പരിഷ്‌കരിച്ച ട്രാഫിക് നിയമം നിലവില്‍വന്ന ഞായറാഴ്ച്ച് ജില്ലയില്‍ വിവിധയിടങ്ങളില്‍ പോലീസ് പരിശോധന നടത്തി.

മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുകയും ചെയ്തു. കാസര്‍കോട് എം ജി റോഡ്, മൊഗ്രാല്‍, ചൗക്കി, എയര്‍ലൈന്‍സ് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ കാസര്‍കോട് ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി.

കുട്ടിഡ്രൈവർമാരെ പൊക്കാൻ സ്​കൂൾ പരിസരത്ത്​ പരി​േശാധന
തിരുവനന്തപുരം: കുട്ടി​ ഡ്രൈവർമാരെ കൈയോടെ പൊക്കാൻ സ്​കൂളുകൾ, ട്യൂഷൻ സ​​െൻററുകൾ എന്നിവയുടെ പരിസരങ്ങളിൽ പരിശോധന കർശനമാക്കാൻ സ്​ക്വാഡുകൾക്ക്​ മോ​േട്ടാർവാഹനവകുപ്പ്​ നിർദേശം നൽകി. ഇരുചക്രവാഹനങ്ങളിലടക്കം പരിശോധന നടത്താനാണ്​ നിർദേശം. രക്ഷിതാക്കളുടെ അനുമതിയോടെതന്നെ വാഹനങ്ങളുമായി കുട്ടിക​ൾ നിരത്തിലിറങ്ങുന്നുണ്ടെന്നാണ്​ മോ​േട്ടാർ വാഹനവകുപ്പി​​​െൻറ വിലയിരുത്തൽ. ഹൈസ്​കൂൾ പരിസരങ്ങളിൽ ലൈസൻസില്ലാത്ത ഇരുചക്ര വാഹനയാത്ര വ്യാപകവുമാണ്​. ഇത്തരത്തിൽ പിടികൂടുന്നവർക്കെതിരെ വിട്ടുവീഴ്​ചയില്ലാത്ത നടപടിക്കാണ്​ നിർദേശം. നേരത്തേ ഇൗ കുറ്റത്തിന്​ പിഴ മാത്രമായിരുന്നു. എന്നാൽ പുതിയ നിയമഭേദഗതിയോടെ രക്ഷാകർത്താവിന്​ മൂന്നുവർഷം തടവും 25000 രൂപ പിഴയുമാണ്​ വ്യവസ്​ഥ ചെയ്യുന്നത്​.അതേസമയം, മറ്റ്​ ഗതാഗതകുറ്റങ്ങൾക്ക് പുതുക്കിയ നിരക്കിലുള്ള പിഴ ചുമത്തിത്തുടങ്ങിയിട്ടുണ്ട്​.

ഹെൽമറ്റില്ലാത്തവരെയാണ്​ കൂടുതലും പിടിച്ചത്​. കൈവശം കാശില്ലാത്തവർക്ക്​ ഒരാഴ്​ച സാവകാശം അനുവദിച്ചിട്ടുണ്ട്​. ആർ.സി ബുക്കോ മറ്റ്​ രേഖകളോ വാങ്ങാതെയാണ്​ ഇൗ സാവകാശം അനുവദിച്ചിട്ടുള്ളത്. ഇൗ സമയപരിധിക്കുള്ളിൽ പിഴയടയ്​ക്കാത്തവരുടെ കേസ്​ കോടതിയിലേക്ക്​ വിടാനാണ്​ തീരുമാനം. മുമ്പുള്ളതിനെ അപേക്ഷിച്ച്​ പൊതുവിൽ ഹെൽമറ്റ്​ ധരിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന്​ എൻഫോഴ്​സ്​​െമൻറ്​ വിഭാഗം​ ജോയൻറ്​ ട്രാൻസ്​പോർട്ട്​ കമീഷണർ രാജീവ്​ പുത്തലത്ത്​ പറഞ്ഞു. ​നേരത്തേ ഹെൽമറ്റ്​ ധരിക്കുന്നവരുടെ എണ്ണം 60-70 ശതമാനമായിരുന്നെങ്കിൽ പുതിയ പിഴ നിരക്കി​​​െൻറ പശ്ചാത്തലത്തിൽ 85-90 ശതമാനമായി ഉയർന്നിട്ടുണ്ട്​. ഡ്രൈവർമാരും വാഹന ഉടമകളും പൊതുവെ ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു.

അധിക ലോഡിനുള്ള നിരക്ക്​ കുത്തനെ ഉയർന്നതോടെ പരിശോധന ഭയന്ന്​ ആദ്യ ദിവസങ്ങളിൽ തടിലോറികളടക്കം നിരത്തിൽനിന്ന്​ വിട്ടുനിൽക്കുന്ന സാഹചര്യമാണ്​. അധികമായി ഒരു ലോഡ്​ കയറ്റിയതായി തെളിഞ്ഞാൽ 20000 രൂപയാണ്​ പിഴ നൽകേണ്ടിവരിക. അധികമുള്ള ഒാരോ ടണ്ണിനും 2000 രൂപയും നൽകേണ്ടിവരും. റോഡ് സുരക്ഷാ ആക്​ഷൻ പ്ലാനി​​​െൻറ ഭാഗമായ കർശന പരിശോധന പരിപാടി ചൊവ്വാഴ്​ച മുതൽ ആരംഭിക്കുകയാണ്​​. ഒ​േരാ ദിവസവും ഒാ​രോ ഗതാഗതകുറ്റങ്ങൾ കേന്ദ്രീകരിച്ചാണ്​ പരിശോധന നിശ്ചയിച്ചിരിക്കുന്നത്​. ഇൗ ​പ്രത്യേക പരിശോധനവാരത്തിൽ പുതിയ പിഴ നിരക്കുകൾ കർശനമാക്കും. ആഗസ്​റ്റിലാണ്​ പരിശോധന നിർദേശിച്ചിരുന്നതെങ്കിലും പ്രളയം മൂലം സെപ്​റ്റംബറിലേക്ക്​ മാറ്റുകയായിരുന്നു.


ഹെവി ലൈസൻസ് ഇല്ലാതെ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ
കൊയിലാണ്ടി: ഹെവി ലൈസൻസ് ഇല്ലാതെ ബസ് ഓടിച്ച ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പിടികൂടി. കോഴിക്കോട്-തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ഗുരുദേവ ബസ് ഓടിച്ച ഉണ്ണിക്കൃഷ്ണനാണ് പിടിയിലായത്. ദേശീയ പാതയിൽ ചെങ്ങോട്ടുകാവിൽ വാഹന പരിശോധന നടത്തുമ്പോഴാണ് അമിത വേഗതയിൽ അപകടകരമാം വിധം വന്ന ബസ് ശ്രദ്ധയിൽ പെട്ടത്.തുടർന്നു നടന്ന പരിശോധനയിൽ ഉണ്ണികൃഷ്ണന് ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള യോഗ്യത ഇല്ലെന്നു കണ്ടെത്തി. ഇദ്ദേഹത്തി​​​െൻറ നിലവിലെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദ് ചെയ്തു. ജോ. ആർ.ടി.ഒ പി. രാജേഷ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ ജി. അർജുൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new traffic law
News Summary - new traffic law
Next Story