തിരുവനന്തപുരം: ഒാണ തിരക്ക് പരിഗണിച്ച് സേവിങ്സ് അക്കൗണ്ടുകാർക്ക് ബാങ്ക് ഇടപാടിന് ഏർപ്പെടുത്തിയ ക്രമീകരണം പ്രാബല്യത്തിലായി. 0,1,2,3 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുകൾ രാവിലെ 10 മുതൽ 12 വരെയും 4,5,6,7 അവസാന അക്കമുള്ളവർക്ക് 12 മുതൽ രണ്ടു വരെയും 8,9 എന്നിവക്ക് ഉച്ചക്കു ശേഷം 2.30 മുതൽ 3.30-/4.00 വരെയുമാണ് അനുമതി. സെപ്റ്റംബർ അഞ്ചു വരെയാണ് നിയന്ത്രണം.
കോവിഡ് കൂടി പരിഗണിച്ചാണിത്. ബാങ്ക് സന്ദർശനം ഒഴിവാക്കാൻ ഉപഭോക്താക്കൾ പരമാവധി എ.ടി.എം അടക്കം ഡിജിറ്റൽ സംവിധാനം ഉപയോഗിക്കണമെന്ന് സംസ്ഥാന തല ബാേങ്കഴ്സ് സമിതി കൺവീനർ എൻ. അജിത്കൃഷ്ണൻ അറിയിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ എസ്.ബി. അക്കൗണ്ടുകാർക്കായാണ് പുതിയ ക്രമീകരണം. വായ്പ സേവനങ്ങൾ, മറ്റ് ബാങ്കിടപാടുകൾ എന്നിവക്ക് നിയന്ത്രണമില്ല.