ഭൂഗർഭവരാൽ –ഇവൻ ലോകത്തെ രണ്ടാമൻ
text_fieldsകൊച്ചി: കേരളത്തിൽ മറ്റൊരു ഭൂഗർഭ മത്സ്യത്തെ കൂടി കണ്ടെത്തി. നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജനറ ്റിക്സ് റിസോഴ്സസ് (എൻ.ബി.എഫ്.ജി.ആർ.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് വരാൽ വിഭാഗത് തിൽപെട്ട മത്സ്യത്തെ കണ്ടെത്തിയത്. ചുവന്ന നിറത്തിൽ നീളമുള്ള ശരീരത്തോട് കൂടിയ ഈ ചെറ ിയ മത്സ്യം തിരുവല്ല സ്വദേശി അരുൺ വിശ്വനാഥിെൻറ വീട്ടിലെ കിണറ്റിൽ നിന്നാണ് ലഭിച്ചത്. ഗവേഷകർ കൂടുതൽ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഭൂഗർഭവരാൽ ഇനത്തിലെ ലോകത്ത് തന്നെ രണ്ടാമത്തെ മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്. എൻ.ബി.എഫ്.ജി.ആറിലെ ഗവേഷകനായ രാഹുൽ ജി.കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം എനിഗ്മചന്ന മഹാബലി എന്നാണ് ഇതിന് ശാസത്രീയനാമം നൽകിയിരിക്കുന്നത്.
നേരത്തേ, മലപ്പുറം ജില്ലയിൽ ഇതിന് സമാനമായ മത്സ്യത്തെ കണ്ടെത്തിയിരുന്നു. ലോകത്താകമാനം ഭൂഗർഭജലാശയങ്ങളിൽനിന്ന് 250 ഇനം മത്സ്യങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏഴ് മത്സ്യങ്ങൾ കേരളത്തിലാണുള്ളത്. ഇത്തരം മത്സ്യയിനങ്ങൾ കണ്ടെത്താൻ ഇനിയും സാധ്യതയുള്ളതിനാൽ ഈ മേഖലയിൽ കൂടുതൽ പഠനം നടത്തേണ്ടത് അനിവാര്യമാണെന്ന് ഗവേഷകരുടെ അഭിപ്രായം.
കേരളത്തിൽ 300ലധികം ശുദ്ധജലമത്സ്യങ്ങളുണ്ട്. ഇതിൽ മൂന്നിലൊരു ഭാഗം തദ്ദേശീയ മത്സ്യങ്ങളാണ്. എന്നാൽ, ഭൂഗർഭജലാശയങ്ങളിൽ കണ്ടെത്തപ്പെടാതെ ഇനിയും മത്സ്യയിനങ്ങളുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം. കിണറുകളിലോ മറ്റ് ഭൂഗർഭജലാശയങ്ങളിലോ ഇത്തരം മീനുകളെ കണ്ടെത്തുന്നവർ എൻ.ബി.എഫ്.ജി.ആർ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ- 0484 239570.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
