പുതിയ പാതകൾ ഇഴയുന്നു
text_fieldsതിരുവനന്തപുരം: അടിസ്ഥാന സൗകര്യത്തിെൻറ കാര്യത്തിൽ റെയിൽവേ അവകാശവാദമുന്നയിക്കുേമ്പാഴും മുൻ വർഷങ്ങളെ അപേക്ഷിച്ച് പുതിയ പാതകൾ പൂർത്തിയാക്കുന്നതിൽ സംസ്ഥാനത്ത് വൻ കുറവെന്ന് കണക്ക്. നാലുവർഷത്തെ കണക്ക് താരതമ്യം ചെയ്യുേമ്പാൾ ഇൗ സാമ്പത്തിക വർഷം 30 ശതമാനത്തിെൻറ ഇടിവുണ്ടായതായാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്. പാത നിർമാണത്തിൽ കാര്യമായ വേഗമുണ്ടായിരുന്ന മുൻ വർഷങ്ങളിൽ തന്നെ കേരളത്തിെല പാതയിരട്ടിപ്പിക്കൽ ഒച്ചിഴയും വേഗത്തിലായിരുന്നു. എന്നാൽ, ഇൗ സാമ്പത്തിക വർഷം കനത്ത അവഗണനയാണ് കേരളത്തിനുണ്ടായത്. ഇരട്ടിപ്പിക്കലിന് പുറമെ ശബരിയടക്കം പുതിയ പാതകൾക്ക് കാത്തിരിക്കുന്ന സംസ്ഥാനമെന്ന നിലയിൽ വിശേഷിച്ചും.
പുതിയ ലൈൻ പൂർത്തിയാക്കൽ, ഗേജ് മാറ്റം, ലൈൻ ഇരട്ടിപ്പിക്കൽ എന്നിവയാണ് പാത കമീഷൻ ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പാത ഇരട്ടിപ്പിക്കലിനാണ് ഇപ്പോൾ മുൻതൂക്കം. 2017-2018 ൽ 2855 കിലോമീറ്റർ പാതയാണ് കമീഷൻ ചെയ്തത്. 3500 കിലോമീറ്ററാണ് ഇൗ വർഷം ലക്ഷ്യമിട്ടത്. പൂർത്തീകരിക്കാനായത് 1861 കിലോമീറ്ററും. പുതിയ പാതകളുടെ പൂർത്തീകരണം കഴിഞ്ഞ വർഷത്തെ 953 കിലോമീറ്ററിൽനിന്ന് ഇക്കുറി 409 കിലോമീറ്ററായി. ഗേജ്മാറ്റം മുൻവർഷെത്ത 1024 കിലോമീറ്ററിൽനിന്ന് 453 കിലോമീറ്ററായി കൂപ്പുകുത്തി. ബജറ്റ് വിഹിതത്തിൽ വ്യത്യാസങ്ങളുണ്ടാകുമെങ്കിലും പ്രതിവർഷം നിർമിക്കുന്ന പാതകളുടെ ദൈർഘ്യം 2000 കിേലാമീറ്ററിൽ താഴുന്നത് സമീപകാലത്ത് ഇതാദ്യമാണ്.
നിലവിൽ 40 ശതമാനം റെയിൽപാതകളും ക്ഷമതക്കപ്പുറമുള്ള ട്രെയിനുകളെയാണ് പ്രതിദിനം വഹിക്കുന്നത്. അമിതഭാരം മൂലം പാളങ്ങളിലെ തകരാർ റിപ്പോർട്ട് ചെയ്യുന്നത് വർധിക്കുകയാണ്. പുതിയ സ്ഥലങ്ങളിലേക്കുള്ള പാതകളടക്കം അടിസ്ഥാന സൗകര്യവികസനത്തിന് അതത് സംസ്ഥാനങ്ങളുടെ സാമ്പത്തിക വിഹിതം കൂടി ലഭ്യമാക്കണമെന്നതാണ് റെയിൽവേയുടെ പുതിയ തീരുമാനം. അങ്കമാലി-എരുമേലി ശബരി പാത, തലശ്ശേരി-മൈസൂരു പാത, തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് പാത, ബാലരാമപുരം-വിഴിഞ്ഞം സീപോർട്ട് പാത, എന്നിവയുടെ കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
