Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് നിയന്ത്രണത്തിൽ വീണ്ടും ഇളവ്​; ബുധനാ​ഴ്ച മുതൽ ഷോപ്പിങ്​ മാളുകൾ തുറക്കാൻ അനുമതി

text_fields
bookmark_border
കര്‍ക്കിടക വാവിന് പിതൃതര്‍പ്പണച്ചടങ്ങുകള്‍ വീടുകളിൽ നടത്തണം
കോവിഡ് നിയന്ത്രണത്തിൽ വീണ്ടും ഇളവ്​; ബുധനാ​ഴ്ച മുതൽ ഷോപ്പിങ്​ മാളുകൾ തുറക്കാൻ അനുമതി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്​ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്​ പ്രഖ്യാപിച്ച്​ സർക്കാർ. നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഒന്‍പതു മണിവരെ വരെ പ്രവര്‍ത്തിക്കാന്‍ അനുമതി.

ബുധനാഴ്ച മുതലാണ് കര്‍ക്കശമായ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാളുകള്‍ തുറക്കാന്‍ അനുമതി. കര്‍ക്കിടക വാവിന് കഴിഞ്ഞ വര്‍ഷത്തെ പോലെ വീടുകളില്‍ തന്നെ പിതൃതര്‍പ്പണച്ചടങ്ങുകള്‍ നടത്തണം.

നിലവിലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

മറ്റ് ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം (കോവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ) ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - new relaxation in covid protocol
Next Story