കെ.എസ്.ആർ.ടി.സി: അന്തർസംസ്ഥാന സർവിസുകൾ വിജനസ്ഥലങ്ങളിൽ നിർത്തരുതെന്ന് നിർദേശം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ അന്തർസംസ്ഥാന സർവിസുകൾ ഒറ്റപ്പെട്ടതും ജനവാസമില്ലാത്തതും സ്ഥലങ്ങളിൽ നിർത്തരുതെന്ന് കർശന നിർദേശം.
യാത്രക്കാർ ആവശ്യപ്പെട്ടാലും ആളുകളുള്ള സ്ഥലങ്ങളിൽ മാത്രം നിർത്തിയാൽ മതിയെന്നാണ് മേനജ്െമൻറ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. ബംഗളൂരുവിന് സമീപം ചെന്നപട്ടണത്ത് കെ.എസ്.ആർ.ടി.സി ബസ് സായുധസംഘം കൊള്ളയടിച്ച പശ്ചാത്തലത്തിലാണ് ഇൗ സർക്കുലർ. അത്യാവശ്യ ഘട്ടങ്ങളിൽ സമീപത്തെ ബസ് സ്റ്റേഷനുകളിൽ മാത്രമേ നിർത്താവൂ. ഇക്കാര്യം യാത്രക്കാരെ പറഞ്ഞ് ബോധ്യപ്പെടുത്തണം.
പെട്രോൾ പമ്പുകൾ, ഭക്ഷണശാലകൾ തുടങ്ങിയ സ്ഥലങ്ങളിലും ബസുകൾ നിർത്താെമന്നും കെ.എസ്.ആർ.ടി.സി ചീഫ് ട്രാഫിക് മാനേജർ ഇറക്കിയിരിക്കുന്ന സർക്കുലറിൽ വ്യക്തമാക്കുന്നു. കോഴിക്കോടുനിന്ന് പുറപ്പെട്ട കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് മുഖംമൂടി സംഘം കൊള്ളയടിച്ചത്.
കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യാത്രക്കാരിയുടെ രണ്ടരപ്പവന്‍ സ്വര്‍ണമാലയും മറ്റൊരാളുടെ 2000 രൂപയും രേഖകളടങ്ങിയ ബാഗും കവര്‍ന്നു. ഡ്രൈവര്‍ ബസ് മുന്നോെട്ടടുത്തതോടെ സംഘം ചാടിയിറങ്ങി രക്ഷപ്പെട്ടു. മുഖ്യപ്രതിയെ പിന്നീട് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
