അറബിക്കിനു പകരം ഹിന്ദി; നിയമ നടപടിക്കൊരുങ്ങി ലക്ഷദ്വീപ് എം.പി ഹംദുല്ല സഈദ്
text_fieldsലക്ഷദ്വീപ് എം.പി ഹംദുല്ല സഈദ്
കൊച്ചി: ലക്ഷദ്വീപിൽ പ്രാദേശിക ഭാഷയായ മഹൽ ഭാഷയും അറബിക്കും ഇനി സ്കൂളുകളിൽ ഉണ്ടാവില്ല. അറബിക്കും മഹൽഭാഷയും പുറന്തള്ളി ലക്ഷദ്വീപിൽ ത്രിഭാഷ സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ ലക്ഷദ്വീപ് എം.പി ഹംദുല്ല സഈദ് നിയമ നടപടിക്ലുമായി നീങ്ങുകയാണ്. നിലവിൽ കേരള ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
ഈ നീക്കം വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക വിതച്ചിരിക്കുകയാണ്. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ പത്മാകാർ റാം ത്രിപാഠിയാണ് പദ്ധതി നടപ്പാക്കാൻ ഉത്തരവിട്ടത്. ഈ ഉത്തരവു പ്രകാരം കേരള, സി.ബി.എസ്.ഇ സിലബസുകളിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ മാത്രമായിരിക്കും ഇനി ഉണ്ടാവുക.
മിനിക്കോയ് ദ്വീപിലെ സംസാരഭാഷ മഹലിന്റെ പഠനം ഇതോടെ സ്കൂളുകളിൽ അവസാനിക്കും. പുതിയ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ലക്ഷദ്വീപ് എം.പി ഹംദുല്ല സഈദ് പറഞ്ഞു. നിലവിൽ 3092 വിദ്യാർഥികൾ ലക്ഷദ്വീപിൽ അറബിക് പഠിക്കുന്നുണ്ട്. ഇത്തവണ സ്കൂൾ തുറക്കുമ്പോൾ കഴിഞ്ഞ വർഷം വരെ അറബിക് പഠിച്ച കുട്ടികൾ ഇനിമുതൽ ഹിന്ദി പഠിക്കേണ്ടി വരും. ഹിന്ദി അടിച്ചേൽപിക്കുന്ന കേന്ദ്ര സർക്കാർ നീക്കമായാണ് ലക്ഷദ്വീപിലെ പുതിയ ഉത്തരവിനെ ദ്വീപ് നിവാസികൾ കാണുന്നത്. ഇത് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

