Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightഹോട്ടലുകളുടെ വൃത്തിയും...

ഹോട്ടലുകളുടെ വൃത്തിയും നിലവാരവും നിശ്ചയിക്കാൻ പുതിയ റേറ്റിങ് വരുന്നു

text_fields
bookmark_border
ഹോട്ടലുകളുടെ വൃത്തിയും നിലവാരവും നിശ്ചയിക്കാൻ പുതിയ റേറ്റിങ് വരുന്നു
cancel

തൊ​ടു​പു​ഴ: ഹോ​ട്ട​ലി​ന്റെ​​ വൃ​ത്തി​യും​ വെ​ടി​പ്പും നി​ല​വാ​ര​വും ഇ​നി ആ​പ്പ്​ നോ​ക്കി മ​ന​സ്സി​ലാ​ക്കാം. ഹോ​ട്ട​ലു​ക​ൾ​ക്ക്​ സ്റ്റാ​ർ റേ​റ്റി​ങ്​ കൊ​ണ്ടു​വ​രാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്​ ആ​രം​ഭി​ച്ചു. വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി ശാ​സ്ത്രീ​യ ഓ​ഡി​റ്റി​ങ്ങി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫു​ഡ്​ സേ​ഫ്​​റ്റി ആ​ൻ​ഡ്​ സ്റ്റാ​ന്‍റേ​ഡ്​ അ​തോ​റി​റ്റി​യാ​ണ് (എ​ഫ്.​എ​സ്.​എ​സ്.​എ) ന​ക്ഷ​ത്ര​പ​ദ​വി തീ​രു​മാ​നി​ക്കു​ക.

ഹോ​ട്ട​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, വൃ​ത്തി​യും വെ​ടി​പ്പും, ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ നി​ല​വാ​രം എ​ന്നി​വ വി​ല​യി​രു​ത്താ​ൻ ര​ണ്ട്​ ഘ​ട്ട​ങ്ങ​ളാ​യി ഓ​ഡി​റ്റി​ങ്​ ന​ട​ത്തും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹോ​ട്ട​ലു​ക​ൾ​ക്ക്​ ന​ൽ​കാ​ൻ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ലി​സ്റ്റും ത​യാ​റാ​ക്കി.

എ​ഫ്.​എ​സ്.​എ​സ്.​എ​യു​ടെ അം​ഗീ​കാ​ര​മു​ള്ള മ​റ്റൊ​രു ഏ​ജ​ൻ​സി​യാ​കും മൂ​ന്നാം​ഘ​ട്ട ഓ​ഡി​റ്റി​ങ്​ ന​ട​ത്തു​ക. ഓ​ഡി​റ്റി​ങ്​ റി​പ്പോ​ർ​ട്ട്​ അ​തോ​റി​റ്റി​യു​ടെ ഡ​ൽ​ഹി​ ഓ​ഫി​സി​ലേ​ക്ക്​ അ​യ​ക്കും. ഇ​ത്​ വി​ശ​ക​ല​നം ചെ​യ്താ​കും അ​ന്തി​മ​തീ​രു​മാ​നം. ഹോ​ട്ട​ലി​ന്‍റെ പൊ​തു​നി​ല​വാ​ര​വും വൃ​ത്തി​യും അ​നു​സ​രി​ച്ച്​ ഫൈ​വ്​​സ്റ്റാ​ർ, ഫോ​ർ​സ്റ്റാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കും. ഹോ​ട്ട​ലു​ക​ൾ ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ കാ​ണാ​വു​ന്ന വി​ധം പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.

ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്​ ത​യാ​റാ​ക്കു​ന്ന പ്ര​ത്യേ​ക ആ​പ്പ്​ വ​ഴി ഓ​രോ ഹോ​ട്ട​ലി​ന്‍റെ​യും ശു​ചി​ത്വ​വും നി​ല​വാ​ര​വും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ മ​ന​സ്സി​ലാ​ക്കാം. ആ​ദ്യ​പ​ടി​യാ​യി കൊ​ല്ല​ത്തെ മൂ​ന്ന്​ ഹോ​ട്ട​ലു​ക​ൾ​ക്ക്​ സ്റ്റാ​ർ റേ​റ്റി​ങ്​ അ​നു​വ​ദി​ച്ച​താ​യി​ ഭ​ക്ഷ്യ​സു​ര​ക്ഷ ജോ. ​ക​മീ​ഷ​ണ​ർ എം. ​മോ​നി 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ 30,000 ഹോ​ട്ട​ലു​ക​ൾ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelratinghotel rating
News Summary - New ratings are coming to determine the cleanliness and quality of hotels
Next Story