വരുന്നു; പുതിയ 13 പദ്ധതികൾ കൂടി
text_fieldsതിരുവനന്തപുരം: അതിരപ്പിള്ളി അടക്കം വൻകിട പദ്ധതികൾക്കെതിരെ കടുത്ത എതിർപ്പ് നേരിടുന്ന സാഹചര്യത്തിൽ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ നിർമാണം വേഗത്തിലാക്കാൻ വൈദ്യുതി ബോർഡ് തീരുമാനിച്ചു. 125 മെഗാവാട്ട് ശേഷിയുള്ള 13 ചെറുകിട പദ്ധതികൾ ആരംഭിക്കും. 25 ചെറുകിട പദ്ധതികളുടെ നിർമാണം വേഗത്തിലാക്കും. 10 ഇടത്തരം പദ്ധതികൾ രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കാനും ധാരണയായി.
ഭൂതത്താൻകെട്ട്, പെരിങ്ങൽകുത്ത് (24 മെഗാവാട്ട് വീതം) എന്നിവ അടുത്ത ജൂണിൽ പൂർത്തീകരിക്കും. ചാത്തൻകോട്ടുനട-രണ്ടും അടുത്ത വർഷം അവസാനത്തോടെ കമീഷൻ ചെയ്യാം. കക്കയം, അപ്പർ കല്ലാർ എന്നിവ ഇക്കൊല്ലംതന്നെ പ്രവർത്തിക്കാനാകും. ചെങ്കുളം ഒാഗ്മെേൻറഷൻ, തോട്ടിയാർ, പള്ളിവാസൽ എക്സ്റ്റൻഷൻ, പഴശ്ശിസാഗർ എന്നിവ 2020ൽ പൂർത്തിയാക്കലാണ് ലക്ഷ്യം. ചിന്നാർ 2022ലും.
പെരുവണ്ണാമൂഴി (ആറ് മെഗാവാട്ട്), അപ്പർ ചെങ്കുളം (24 മെഗാവാട്ട്), ലാഡ്രം (3.5) ഒലിക്കൽ (അഞ്ച്), പുവാരംതോട് (മൂന്ന്), മാർമല ഏഴ്), ചെമ്പുക്കടവ് -3(7.5), മാങ്കുളം (40), പീച്ചാട് (മൂന്ന്), വെസ്റ്റേൺ കല്ലാർ (അഞ്ച്), മരിപ്പുഴ (ആറ്), വാളാംതോട് (7.5), ആനക്കയം(7.5) എന്നിവയാണ് പുതിയ പദ്ധതികൾ. ഒമ്പത് പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നു. വെസ്റ്റേഷൻ കല്ലാറിൽ പുതുക്കിയ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുകയാണ്. ആനക്കയത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതി വേണം.
30 വർഷത്തിനു ശേഷം സർക്കാറിന് കൈമാറണമെന്ന് വ്യവസ്ഥയുള്ള അരിപ്പാറ, ആനക്കാംപൊയിൽ പദ്ധതികളുടെയും നിർമാണം നടക്കുകയാണ്. കീഴാർകുത്ത്, പോരു പദ്ധതികൾക്ക് വനാനുമതിക്കായി കേന്ദ്രത്തെ സമീപിക്കും. 2017ൽ അനുമതി നൽകിയ 47 മെഗാവാട്ടിെൻറ 20 ചെറുകിട പദ്ധതികളുടെ കരാർ ആയിട്ടില്ല. നേരത്തേ അനുമതി നൽകിയ 25 ചെറുകിട പദ്ധതികളുടെ നിർമാണം പുരോഗതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
