Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരുവുനായ്ക്കളെ പാർപ്പിക്കാൻ പുതിയ നീക്കം, കലക്ടർമാർക്ക് നിർദേശം നൽകി മന്ത്രി കെഎം ഷാജി

text_fields
bookmark_border
https://www.madhyamam.com/tags/stray-dogs
cancel

തിരുവനന്തപുരം: തെരുവു നായ്ക്കൾക്ക് അഭയകേന്ദ്രം സ്ഥാപിക്കാൻ പുതിയ മാർഗവുമായി സംസ്ഥാന സർക്കാർ. വനമേഖലക്ക്​ സമീപം ഷെൽട്ടറുകൾ സ്ഥാപിക്കാനാണ് നീക്കം. ഇതിന് സ്ഥലം കണ്ടെത്താൻ ജില്ല കലക്ടർമാർക്ക്​ നിർദേശം നൽകി.

ജനവാസ മേഖലകളിൽ തെരുവു നായ്ക്കൾക്ക് അഭയകേന്ദ്രങ്ങൾ സ്ഥാപിക്കുമ്പോഴുള്ള എതിർപ്പ് ഒഴിവാക്കാൻ വനംവകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുകയെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി നിയമസഭസഭയിൽ പറഞ്ഞു.

നേരത്തേ, തിരുവനന്തപുരം മൃ​ഗശാല കാടിനരികിലേക്ക് മാറ്റണമെന്ന് നിർദേശവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു.

‘തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല അവിടെത്തന്നെ നിലനിർത്തേണ്ടതുണ്ടോയെന്ന് ചിന്തിക്കണം. അത് നെയ്യാറിലേക്കോ മറ്റോ മാറ്റിസ്ഥാപിക്കുകയാണ് വേണ്ടത്. മൃഗശാല നിലവിൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. ഓരോ മൃഗത്തിനും അവരുടേതായ സ്വാഭാവിക വാസസ്ഥലമുണ്ട്. അതിനാൽ നെയ്യാർ പോലെയോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റു വനമേഖലകളിലേക്കോ മൃഗശാല മാറ്റുകയാണ് വേണ്ടത്’ -എന്നാണ് സതീശൻ അഭിപ്രായപ്പെട്ടത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവു നായ്ക്കൾക്ക് ഷെൽട്ടറുകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രമം നടത്തിയിരുന്നുവെങ്കിലും ജനങ്ങളുടെ എതിർപ്പു മൂലം സ്ഥലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് കെ.എം. ഷാജി ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടി വ്യക്തമാക്കി നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകിയത്.

അതേസമയം, പൊതുഇടങ്ങളില്‍ നിന്നും തെരുവു നായ്ക്കളെ സമയബന്ധിതമായി നീക്കണമെന്ന് എന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്ത്, മൃഗ ജനന നിയന്ത്രണ (എ.ബി.സി) നിയമങ്ങള്‍ക്കനുസൃതമായി വന്ധ്യംകരണവും വാക്‌സിനേഷനും നടത്തിയ ശേഷം ഷെല്‍റ്ററുകളില്‍ പുനരധിവസിപ്പിക്കണം എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഇവയെ പിടികൂടിയ സ്ഥലത്ത് തുറന്ന് വിടരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story