ഇത്തിഹാദുൽ ഉലമ കേരളക്ക് പുതിയ ഭാരവാഹികൾ
text_fieldsവി.കെ. അലി പി.കെ. ജമാൽ
കോഴിക്കോട്: ഇത്തിഹാദുൽ ഉലമ കേരള 2023-2026 പ്രവർത്തന കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പണ്ഡിതനും എഴുത്തുകാരനുമായ വി.കെ. അലിയാണ് പ്രസിഡന്റ്. ജനറൽ സെക്രട്ടറിയായി പി.കെ. ജമാലിനെ തിരഞ്ഞെടുത്തു. കെ.എ. യൂസുഫ് ഉമരി, ഡോ. കെ. ഇല്യാസ് മൗലവി, എച്ച്. ശഹീർ മൗലവി എന്നിവർ വൈസ് പ്രസിഡന്റുമാരും ഡോ. എ.എ. ഹലീം, ലത്തീഫ് കൊടുവള്ളി, സമീർ കാളികാവ് എന്നിവർ സെക്രട്ടറിമാരുമാണ്.
ഡോ. അബ്ദുസ്സലാം അഹ്മദ്, അഷ്റഫ് കീഴുപറമ്പ, കെ.എം. അഷ്റഫ്, കെ.കെ. ഫാത്തിമ സുഹ്റ, ഇ.എൻ. ഇബ്റാഹീം മൗലവി, സി.വി. ജമീല, വി.എ. കബീർ, ടി. മുഹമ്മദ് വേളം, ഡോ. നഹാസ് മാള, ഡോ. വി.എം. സാഹിർ, വി.പി. ഷൗക്കത്ത് അലി, സി.ടി. സുഹൈബ്, ടി.കെ. ഉബൈദ് എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുൽഹകീം നദ്വി തെരഞ്ഞടുപ്പിന് നേതൃത്വം നൽകി. വർക്കിങ് പ്രസിഡന്റ് വി.കെ. അലി അധ്യക്ഷത വഹിച്ചു. പി.കെ. ജമാൽ സ്വാഗതവും അസി. സെക്രട്ടറി മാലിക് ശഹബാസ് നന്ദിയും പറഞ്ഞു.

