Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right100 ട്രഷറികളിൽ...

100 ട്രഷറികളിൽ പുതുവർഷത്തോടെ പുതിയ ഉപകരണത്തിൽ നോട്ടെണ്ണും

text_fields
bookmark_border
Note-Counting-machine
cancel

കു​റ്റി​പ്പു​റം: സം​സ്​​ഥാ​ന​ത്തെ 100 ട്ര​ഷ​റി​ക​ളി​ൽ പു​തു​വ​ർ​ഷ​ത്തോ​ടെ പു​തി​യ ഉ​പ​ക​ര​ണ​ത്തി​ൽ നോ​ട്ടെ​ണ്ണും. 100 ട്ര​ഷ​റി​ക​ൾ​ക്ക് ക​റ​ൻ​സി കൗ​ണ്ടി​ങ്​ മെ​ഷീ​നു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വ് ട്ര​ഷ​റി ഡ​യ​റ​ക്ട​റേ​റ്റ് ന​ൽ​കി. ഡി​സം​ബ​ർ 23ന് ​ഇ​റ​ങ്ങി​യ എ4/7372/2017 ​ഉ​ത്ത​ര​വി​ലാ​ണ് ഇ​ൻ​ഫ്രെസ്​ എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ​ നി​ന്ന് 100 നോ​ട്ടെ​ണ്ണ​ൽ ഉ​പ​ക​ര​ണം വാ​ങ്ങു​ന്ന​താ​യി സൂ​ചി​പ്പി​ച്ച​ത്. പു​തി​യ ഉ​പ​ക​ര​ണ​ത്തി​​െൻറ രേ​ഖ​ക​ളും വി​വ​ര​വു​മ​ട​ങ്ങി​യ ബു​ക്ക്​​ലെ​റ്റും ഉ​ത്ത​ര​വി​ന് കൂ​ടെ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ ത​ന്നെ​യാ​ണ് ഓ​ഫി​സു​ക​ളി​ൽ സ്​​ഥാ​പി​ക്കു​ന്ന​തെ​ന്ന് ട്ര​ഷ​റി ഓ​ഫി​സ​ർ​മാ​ർ ഉ​റ​പ്പാക്കണം.

ഉ​പ​ക​ര​ണ​ത്തി​ന് മൂ​ന്ന് വ​ർ​ഷ​മാ​ണ് ക​മ്പ​നി വാ​റ​ണ്ടി. ത​ക​രാ​റി​ലാ​യാ​ൽ ട്ര​ഷ​റി​യി​ലെ​ത്തി സൗ​ജ​ന്യ​മാ​യി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​ണ് ക​രാ​ർ. ഉ​പ​ക​ര​ണം സ്​​ഥാ​പി​ക്കു​ന്ന ദി​വ​സം​ത​ന്നെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പ് വ​രു​ത്തു​ക​യും ഉ​പ​ക​ര​ണം സ്​​ഥാ​പി​ക്കാ​നെ​ത്തു​ന്ന​യാ​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. എ​ന്നാ​ൽ, പ​ല ട്ര​ഷ​റി​ക​ളി​ലേ​യും മെ​ഷീ​നു​ക​ൾ​ക്ക് നേ​രി​യ ത​ക​രാ​റാ​ണു​ള്ള​ത്. ത​ക​രാ​റി​ലാ​യ​വ തി​രി​കെ ന​ൽ​കി പു​തി​യ​ത് ന​ൽ​കു​ന്ന ക​മ്പ​നി​ക​ൾ ഉ​ണ്ടെ​ന്നി​രി​ക്കെ പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് സാ​മ്പ​ത്തി​ക ന​ഷ്​​ട​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ചെ​റി​യ തു​ക ന​ൽ​കി​യാ​ൽ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​വു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ വേ​സ്​​റ്റ്​ കൊ​ട്ട​യി​ലി​ടാ​നു​ള്ള ന​ട​പ​ടി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​ണ്ട്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala Treasuriesmalayalam newsNote counting Machine
News Summary - New Note counting Machine Installed in Kerala Treasuries -Kerala News
Next Story