Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ: പുതിയ...

കരിപ്പൂർ: പുതിയ നാവിഗേഷൻ സംവിധാനം ഇന്നു മുതൽ

text_fields
bookmark_border
kannur-airport
cancel
camera_alt????????????? ???????????????? ???????? ??????????????????? ??.??.?.??

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച അ​ത്യാ​ധു​നി​ക നാ​വി​ഗേ​ഷ ​ൻ സം​വി​ധാ​നം വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച 5.30 മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. വി​മാ​ന​ത്തി​​െൻറ ദി​ശ നി​ർ​ണ​ യി​ക്കു​ന്ന​തി​നു​ള്ള ആ​ധു​നി​ക കൊ​റി​യ​ൻ നി​ർ​മി​ത ഡോ​പ്ല​ർ വി.​ഒ.​ആ​റും ക​നേ​ഡി​യ​ൻ നി​ർ​മി​ത​മാ​യ ഡി.​എം.​ഇ​യു​മാ​ണ്​ പു​തു​താ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്​​ച മൂ​ന്നി​ന്​ ക​രി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി ക​മ്യൂ​ണി​ക്കേ​ഷ​ൻ നാ​വി​ഗേ​ഷ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ എ.​കെ. ബാ​ന​ർ​ജി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

1995ൽ ​സ്ഥാ​പി​ച്ച സം​വി​ധാ​ന​മാ​ണ്​ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നു പ​ക​ര​മാ​ണ് നാ​ല​ര​ക്കോ​ടി രൂ​പ ചെ​ല​വി​ൽ പു​തി​യ​ത് ​സ്ഥാ​പി​ച്ച​ത്. റ​ൺ​വേ​യി​ൽ ബേ​സി​ക് സ്ട്രി​പ്പി​ന് പു​റ​ത്ത് സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​​ളെ​ല്ലാം പാ​ലി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം ഒ​രു​ക്കി​യ​ത്. അ​ന്താ​രാ​ഷ്​​ട്ര നി​ർ​ഗ​മ​ന ടെ​ർ​മി​ന​ലി​ൽ സ്ഥാ​പി​ക്കു​ന്ന ര​ണ്ട് ഇ​ൻ​ലൈ​ൻ ബാ​ഗേ​ജ്​ ഹാ​ൻ​ഡ്​​ലി​ങ്​ സം​വി​ധാ​ന​ത്തി​​െൻറ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ച​ട​ങ്ങി​ൽ വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്​​ട​ർ കെ. ​ശ്രീ​നി​വാ​സ റാ​വു, സി.​എ​ൻ.​എ​സ്​ ജ​ന​റ​ൽ മാ​നേ​ജ​ർ എ​സ്. ധ​ർ​മ​രാ​ജ്​ എ​ന്നി​വ​രും സം​ബ​ന്ധി​ക്കും.

ഡി.​വി.​ഒ.​ആ​ർ എ​ന്നാ​ൽ
വ്യോ​മ​ഗ​താ​ഗ​ത​ത്തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് ഡോ​പ്ല​ർ വെ​രി ഹൈ ​ഫ്രീ​ക്വ​ൻ​സി ഒ​മി​നി റേ​ഞ്ച്​ (ഡി.​വി.​ഒ.​ആ​ർ). ഇ​തോ​ടൊ​ന്നി​ച്ച് സ്ഥാ​പി​ച്ച ഡി​സ്​​റ്റ​ൻ​സ്​ മെ​ഷ​റി​ങ്​ എ​ക്യു​പ്​​മ​െൻറ്​ (ഡി.​എം.​ഇ) കൂ​ടി​യാ​കു​മ്പോ​ഴാ​ണ് സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​ത്. റ​ൺ​വേ​ക്ക് പു​റ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​​െൻറ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ലാ​ണ് ഇ​വ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 12 തൂ​ണു​ക​ൾ​ക്ക് മു​ക​ളി​ലാ​യി വി​ന്യ​സി​പ്പി​ച്ചി​രി​ക്കു​ന്ന 49 ആ​ൻ​റി​ന​ക​ളു​ടെ ഒ​രു റി​ങ്​ ഘ​ട​ന​യാ​ണ് ഡി.​വി.​ഒ.​ആ​ർ. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ 300 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രെ സി​ഗ്​​ന​ൽ ന​ൽ​കാ​ൻ സാ​ധി​ക്കും. വി​മാ​ന​ങ്ങ​ൾ​ക്ക് അ​വ​യു​ടെ സ്ഥാ​ന​ത്തു​നി​ന്ന്​ വി​മാ​ന​ത്താ​വ​ള​ത്ത​ി​ലേ​ക്കു​ള്ള ദി​ശ വി.​ഒ.​ആ​ർ ന​ൽ​കു​മ്പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ വി​മാ​ന​ത്തി​ലേ​ക്കു​ള്ള ദൂ​രം ഡി.​എം.​ഇ​യും ന​ൽ​കു​ന്നു. റി​സീ​വ​ർ ഉ​പ​യോ​ഗി​ച്ച് വൈ​മാ​നി​ക​ന് ത​​െൻറ വി​മാ​ന​ത്തി​​െൻറ സ്ഥാ​നം നി​ർ​ണ​യി​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. ആ​കാ​ശ​ത്ത്​ വി​മാ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി പ​റ​ക്കാ​നു​ള്ള സാ​ങ്ക​ൽ​പി​ക റൂ​ട്ടു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത് ഈ ​ഉ​പ​ക​ര​ണ​മാ​ണ്. ല​ഭ്യ​മാ​യ എ​യ​ർ​സ്പേ​സ്​ ഒ​രേ സ​മ​യ​ത്ത് നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും ഡി.​വി.​ഒ.​ആ​ർ സ​ഹാ​യ​ക​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur airportkerala newsmalayalam newsNavigation System
News Summary - New Navigation System in Kannur Airport -Kerala News
Next Story