Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യനയം: ഹൈകോടതി...

മദ്യനയം: ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
മദ്യനയം: ഹൈകോടതി വിശദീകരണം തേടി
cancel

കൊച്ചി: മദ്യനയം ചോദ്യംചെയ്യുന്ന ഹരജിയിൽ ഹൈകോടതി സർക്കാറി​​​െൻറ വിശദീകരണം തേടി. നയപരമായ തീരുമാനമെന്ന പേരിൽ സർക്കാർ കൊണ്ടുവന്ന നിയമവിരുദ്ധമായ പുതിയ മദ്യനയം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ മുൻ കെ.പി.സി.സി പ്രസിഡൻറ്​ വി.എം. സുധീരൻ നൽകിയ ഹരജിയിലാണ്​ ഉത്തരവ്​. രണ്ടാഴ്​ചക്കകം വിശദീകരണം നൽകാനാണ്​ നിർദേശം.

വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്​ മദ്യനയമെന്ന്​ കേസ്​ പരിഗണിക്ക​െവ സർക്കാർ കോടതിയെ അറിയിച്ചു. മദ്യലഭ്യത കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത്​ മയക്കുമരുന്ന്​ ഉപഭോഗം കൂടിയതായി പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇൗ സാഹചര്യത്തിൽ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ഉയർത്തി സമർപ്പിച്ച ഹരജി തള്ളണമെന്നും സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, മയക്കുമരുന്ന്​ ഉപഭോഗം കുറയ്​ക്കാനാണോ കൂടുതൽ മദ്യഷാപ്പുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതെന്ന്​  ഡിവിഷൻ ബെഞ്ച്​ വാക്കാൽ ആരാഞ്ഞു. വിഷയം ​പൊതുതാൽപര്യമുള്ളതായതിനാൽ, ഫയലിൽ സ്വീകരിക്കുന്നുവെന്ന്​ വ്യക്തമാക്കിയ കോടതി തുടർന്ന്​ ഹരജിയിൽ സർക്കാറടക്കം എതിർകക്ഷികളോട്​ വിശദീകരണം തേടുകയായിരുന്നു.

പുതിയ മദ്യനയം സംസ്ഥാനത്ത് മദ്യ ഉപഭോഗം വൻതോതിൽ വർധിപ്പിക്കുമെന്നും ഇത്​ സാമൂഹിക വിപത്തായി മാറുമെന്നും ചൂണ്ടിക്കാട്ടിയാണ്​ സുധീരൻ ഹരജി നൽകിയത്​. തെറ്റിദ്ധരിപ്പിക്കുന്ന വസ്തുതകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിലാണ് ത്രീ സ്​റ്റാർ മുതലുള്ള ഹോട്ടലുകൾക്ക് ബാർ അനുവദിക്കാമെന്ന പുതിയ മദ്യനയത്തിന് സർക്കാർ രൂപം നൽകിയത്. വസ്തുതകളുടെ പിൻബലമില്ലാത്ത ഇത്തരം നയങ്ങൾ മൗലികാവകാശ ലംഘനത്തിന് വഴിവെക്കുമെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടി.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govthigh courtkerala newsnew liquor policymalayalam news
News Summary - new liquor policy kerala high court want explanation
Next Story