Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമപ്രവർത്തനം...

മാധ്യമപ്രവർത്തനം സുഗമമാക്കാൻ നിയമനിർമാണം നടത്തും -​സ്പീക്കർ

text_fields
bookmark_border
speaker
cancel

മലപ്പുറം: അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലെ പ്രശ്നം മാസങ്ങൾ കഴിഞ്ഞിട്ടും തീർക്കാൻ കഴിയാത്തത് ജുഡീഷ്യറിയെ സംബന്ധിച്ച്​ കറുത്ത പാടാണെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഇത്​ കഴുകിക്കളയേണ്ട ബാധ്യത ജുഡീഷ്യറിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടനസ്ഥാപനങ്ങൾക്ക് പരിമിതികളുണ്ടെങ്കിലും സാധ്യതകളുമേറെയാണ്. മാധ്യമങ്ങളോടുള്ള ജുഡീഷ്യറിയുടെ വിവേചനം തുടരുന്നത് യുക്തിസഹമല്ല. പ്രശ്നങ്ങൾ അവസാനിപ്പിക്കണം. സംസ്​ഥാനത്ത്​ മാധ്യമപ്രവർത്തനം സുഗമമാക്കാൻ ശക്​തമായ നിയമനിർമാണം നടത്തുമെന്ന്​ സ്പീക്കർ പറഞ്ഞു.

വാർത്തമൂല്യം എന്നത് കച്ചവടമൂല്യമായി ചുരുങ്ങുന്നതിൽ മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളും ആത്മപരിശോധന നടത്തണം. കുറ്റകൃത്യങ്ങൾ മാത്രം ഉൾപ്പെടുത്തി പ്രത്യേക പരിപാടി സംപ്രേഷണം ചെയ്യുമ്പോൾ അതിന് കുറ്റകൃത്യം കുറക്കാനാകുന്നുണ്ടോ എന്നത് പരിശോധിക്കണം.

ജനങ്ങൾ നൽകുന്ന വിശ്വാസ്യത തിരിച്ചുനൽകാൻ മാധ്യമങ്ങൾക്ക്​ ബാധ്യതയുണ്ട്. വാർത്തകളിൽ വെള്ളം ചേർക്കുന്നത് പൊതുവെ കേരളത്തിലില്ല. എങ്കിലും ചില സന്ദർഭങ്ങളിൽ അത് സംഭവിക്കുന്നു. ഇതാ തകർന്നെന്ന തരത്തിൽ വാർത്ത നൽകിയ മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് ഇപ്പോൾ ഒരു വാർത്തയുമില്ലാത്തത് അതിൽ അടിസ്ഥാനമില്ലാതിരുന്നതിനാലാണെന്നും പി. ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsp sreeramakrishnanmedia freedommalayalam newsassemply Speaker
News Summary - New legislation for Media Freedom says Assemply Speaker -Kerala News
Next Story