േകരള ബാങ്ക് മേധാവിയെ കണ്ടെത്താന്‍ നിർദേശം
text_fieldsതിരുവനന്തപുരം: ജില്ല സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് രൂപവത്കരിക്കുന്ന കേരള ബാങ്കിന് മേധാവിയെ കണ്ടെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാര്‍ക്ക് നിര്‍ദേശം നൽകി. സംസ്ഥാന, ജില്ല സഹകരണബാങ്കുകളെ സംയോജിപ്പിച്ച് കേരള സഹകരണ ബാങ്ക് രൂപവത്കരിക്കുന്നതിനുള്ള എസ്. ശ്രീറാം സമിതി ശിപാര്‍ശ ബുധനാഴ്ച മന്ത്രിസഭയോഗം പരിഗണിച്ചിരുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചക്കിടെയാണ് ബാങ്ക് സി.ഇ.ഒ ആയി നിയമിക്കുന്നതിന് യോഗ്യരായവരുടെ പേര് നിർദേശിക്കാൻ ബന്ധപ്പെട്ട മന്ത്രിമാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
കേരള ബാങ്ക് രൂപവത്കരണത്തിന് ഒന്നരവർഷമെടുക്കും. അതുവരെ സംസ്ഥാന സഹകരണ ബാങ്ക് തുടരും. സംസ്ഥാന സഹകരണ ബാങ്കിെൻറ മാനേജിങ് ഡയറക്ടറായി രജിസ്േട്രഷൻ ഐ.ജി ഇ. ദേവദാസിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന സഹകരണ കാർഷികനഗര വികസന ബാങ്കിെൻറ മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും.
കേരള സഹകരണ ബാങ്കിന് പ്രഫഷനല്‍ വൈദഗ്ധ്യം കൂടിയുള്ളവരെ കണ്ടെത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതര ബാങ്കുകളുമായി മത്സരിക്കണമെങ്കില്‍ സാേങ്കതിക വൈദഗ്ധ്യമുള്ള ജീവനക്കാരും ആധുനിക സാങ്കേതിക വിദ്യയിലൂന്നിയ സേവനങ്ങളും നവീന ബാങ്കിങ് ഉൽപന്നങ്ങളുമാവശ്യമാണെന്ന് സമിതി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. അതിനാൽ സംസ്ഥാനത്തെ ഐ.എ.എസുകാരിൽനിന്നോ പുറത്തുനിന്നോ വിദഗ്ധനെ കണ്ടെത്താനുള്ള ശ്രമമാകും ഉണ്ടാവുക. 18 മാസംകൊണ്ട് സംസ്ഥാന, ജില്ല സഹകരണ ബാങ്കുകളുടെ ലയനം പൂര്‍ത്തിയാക്കി സംസ്ഥാന സഹകരണ ബാങ്കിന് രൂപം നൽകാനാവുമെന്നാണ് പ്രതീക്ഷ.
സഹകരണ മേഖലയില്‍ നിലവിലുള്ള ത്രിതല സംവിധാനത്തില്‍നിന്ന് ജില്ലബാങ്കുകള്‍ ഒഴിവാകുന്നതോടെ ചെലവിനത്തില്‍ വലിയ കുറവുണ്ടാകുമെന്നും കരുതുന്നു. മൂലധനമുയര്ത്തുന്നതിന് 1000കോടിയുടെ ബജറ്റ് വിഹിതം കടമായോ ഗ്രാൻറായോ സര്‍ക്കാര്‍ നൽകണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ബി.ടി സ്റ്റേറ്റ് ബാങ്കില്‍ ലയിച്ചതോടെ സംസ്ഥാനത്തിന് സ്വന്തമായൊരു ബാങ്ക് എന്ന ലക്ഷ്യത്തോടെയാണ് കേരള സഹകരണ ബാങ്ക് രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
