കരിപ്പൂരിലെ പുതിയ ഐ.എല്‍.എസ്: പരിശോധനക്ക് കാലിബറേഷന്‍ വിമാനമത്തെി
text_fieldsˆ
കൊണ്ടോട്ടി: പ്രതികൂല കാലാവസ്ഥയില്‍ വൈമാനികന് സുഗമമായ ലാന്‍ഡിങിന് സഹായിക്കുന്ന ഇന്‍സ്ട്രുമെന്‍റ് ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്) കോഴിക്കോട് വിമാനത്താവളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി കാലിബറേഷന്‍ വിമാനമത്തെി.
കഴിഞ്ഞ ഒക്ടോബറില്‍ പുതുതായി സ്ഥാപിച്ച ഐ.എല്‍.എസ് എയര്‍കാലിബറേഷന്‍ നടത്തുന്നതിനായി ചൊവാഴ്ച രാത്രിയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ആസ്ഥാനത്ത് നിന്ന് വിമാനവും വിദഗ്ധരും എത്തിയത്. ബുധനാഴ്ചയാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുക.
എയര്‍പോര്‍ട്ട് അതോറിറ്റി ജോയന്‍റ് ജനറല്‍ മാനേജര്‍ വി.എസ്. തോമര്‍, അസി. ജനറല്‍ മാനേജര്‍മാരായ മുഹമ്മദ് യാസീന്‍, രവീന്ദ്രഭൂഷന്‍ എന്നിവരടങ്ങിയ റേഡിയോ കണ്‍സ്ട്രക്ഷന്‍ ഡെവലപ്മെന്‍റ് യൂനിറ്റും സീനിയര്‍ മാനേജര്‍മാരായ എല്‍.എന്‍. പ്രസാദ്, രാജേഷ് പാണ്ഡെ എന്നിവരുള്‍പ്പെടുന്ന ഫൈ്ളറ്റ് ഇന്‍സ്പെക്ഷന്‍ യൂനിറ്റുമാണ് കരിപ്പൂരിലത്തെിയത്. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ തുടര്‍ച്ചയായി കാലിബറേഷന്‍ വിമാനം പറന്നാണ് പുതിയ ഐ.എല്‍.എസിന്‍െറ സാങ്കേതിക വശങ്ങള്‍ പരിശോധിക്കുകയും തിട്ടപ്പെടുത്തുകയും ചെയ്യുക.
തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍െറ (ഡി.ജി.സി.എ) അനുമതി ലഭിക്കുന്നതോടെ ഈ സംവിധാനം പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകും.
മൂന്നര കോടി രൂപ ചെലവില്‍ നോര്‍വേയില്‍ നിന്നും ഇറക്കുമതി ചെയ്ത നോര്‍മാക്ക് 7000-ബി എന്ന ഐ.എല്‍.എസ് ഉപകരണമാണ് കരിപ്പൂരില്‍ സ്ഥാപിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ആസ്ഥാനത്ത് നിന്ന് വിദഗ്ധരത്തെിയാണ് പുതിയ യന്ത്രം സ്ഥാപിച്ചത്.
പുതിയ ഐ.എല്‍.എസ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ മൂടല്‍ മഞ്ഞ്, മഴ തുടങ്ങിയ പ്രതികൂല കാലാവസ്ഥയില്‍ വൈമാനികന് സുഗമമായി വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
