തിരുവനന്തപുരം: കേരളത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് പുതിയ ആസ്ഥാന മന്ദിരം പണിയാൻ നേതൃത്വം നടപടി ആരംഭിച്ചു. നിലവിൽ സംസ്ഥാന കമ്മിറ്റി പ്രവർത്തിക്കുന്ന എ.കെ.ജി സെൻററിന് എതിർവശത്ത് സ്പെൻസർ ജങ്ഷനിലേക്ക് പോകുന്ന റോഡിൽ സെപ്റ്റംബറിൽ വാങ്ങിയ 32 സെൻറ് സ്ഥലമാണ് ഇതിനായി പരിഗണിക്കുന്നത്.
എ.കെ.ജി സെൻററിെൻറ ഉടമസ്ഥത എ.കെ.ജി പഠന ഗവേഷണ കേന്ദ്രം എന്ന ട്രസ്റ്റിെൻറ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിെൻറ ഭാരവാഹികൾ സി.പി.എം സംസ്ഥാന നേതാക്കൾ ആയതിനാൽ സംസ്ഥാന സമിതിയും അവിടെ പ്രവർത്തിക്കുകയാണെന്ന് പി.ബി അംഗം േകാടിയേരി ബാലകൃഷ്ണൻ 'മാധ്യമ'ത്തോട് പറഞ്ഞു. സാേങ്കതികമായി സംസ്ഥാനസമിതിക്ക് ആസ്ഥാനമില്ലെന്ന് പറയാം. പഠന ഗവേഷണ കേന്ദ്രം കൂടുതൽ വിപുലീകരിക്കുേമ്പാൾ അവർക്ക് വിട്ടുകൊടുക്കേണ്ടിവരാം. സ്ഥലം വാങ്ങിയെങ്കിലും എന്ത് വേണമെന്നത് പാർട്ടി അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ പേരിലാണ് തിരുവനന്തപുരം സബ്രജിസ്ട്രാർ ഒാഫിസിൽ സെപ്റ്റംബർ 25ന് 2391/2021 എന്ന നമ്പറിൽ സ്ഥലം രജിസ്റ്റർ ചെയ്തത്. ബ്ലോക്ക് നമ്പർ 75. റീ സർവേ നമ്പർ 28. ആകെ 34 പേരിൽ നിന്നാണ് 31.95 സെൻറ് സ്ഥലം വാങ്ങിയിരിക്കുന്നത്. ഇതിനടുത്ത് തന്നെയാണ് പാർട്ടി െസെദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയുടെ ഒാഫിസും നേതാക്കൾ താമസിക്കുന്ന ഫ്ലാറ്റും സ്ഥിതിചെയ്യുന്നത്.