Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടുകളിലെ ഐസൊലേഷന്...

വീടുകളിലെ ഐസൊലേഷന് പുതിയ മാർഗനിർദേശങ്ങൾ

text_fields
bookmark_border
വീടുകളിലെ ഐസൊലേഷന് പുതിയ മാർഗനിർദേശങ്ങൾ
cancel

തി​രു​വ​ന​ന്ത​പു​രം: വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച്​ വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.

  • രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം തേ​ട​ണം.
  • കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.
  • കോ​വി​ഡ് പോ​സി​റ്റി​വാ​യി ചു​രു​ങ്ങി​യ​ത് ഏ​ഴു​ദി​വ​സ​മെ​ങ്കി​ലും പി​ന്നി​ടു​ക​യോ മൂ​ന്നു​ദി​വ​സം പ​നി ഇ​ല്ലാ​തി​രി​ക്കു​ക​യോ ചെ​യ്താ​ൽ ഹോം ​ഐ​സൊ​ലേ​ഷ​ൻ അ​വ​സാ​നി​പ്പി​ക്കാം.
  • ഐ​സൊ​ലേ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ല്ല. മാ​സ്ക്​ ധ​രി​ക്കു​ന്ന​ത്​ തു​ട​ര​ണം.
  • രോ​ഗി​യു​മാ​യി അ​ടു​ത്ത സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യാ​ൽ വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ക​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ വൈ​ദ്യ​സ​ഹാ​യം തേ​ടു​ക​യും വേ​ണം.
  • മൂ​ന്നു​ദി​വ​സം തു​ട​ർ​ച്ച​യാ​യി കു​റ​യാ​തെ തു​ട​രു​ന്ന ക​ടു​ത്ത പ​നി, ശ്വാ​സോ​ച്ഛാ​സ​ത്തി​ന്​ ബു​ദ്ധി​മു​ട്ട്, നെ​ഞ്ചി​ൽ വേ​ദ​ന​യും മ​ർ​ദ​വും അ​നു​ഭ​വ​പ്പെ​ടു​ക, ആ​ശ​യ​ക്കു​ഴ​പ്പ​വും എ​ഴു​ന്നേ​ൽ​ക്കാ​ൻ ബു​ദ്ധി​മു​ട്ടും അ​നു​ഭ​വ​പ്പെ​ടു​ക, ക​ടു​ത്ത ക്ഷീ​ണ​വും പേ​ശീ​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടു​ക, ശ​രീ​ര​ത്തി​ൽ ഓ​ക്സി​ജ​ൻ അ​ള​വ് കു​റ​യു​ക തു​ട​ങ്ങി​യ​വ​യി​ൽ ഏ​തെ​ങ്കി​ലും ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലാ​ണ് വൈ​ദ്യ​സ​ഹാ​യം തേ​ടേ​ണ്ട​ത്.
  • വീ​ട്ടി​ൽ വാ​യു​സ​ഞ്ചാ​ര​മു​ള്ള മു​റി​യി​ലാ​ണ്​ ക​ഴി​യേ​ണ്ട​ത്. എ​പ്പോ​ഴും എ​ൻ95 മാ​സ്‌​കോ ഡ​ബി​ൾ മാ​സ്‌​ക്കോ ഉ​പ​യോ​ഗി​ക്ക​ണം. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യും വി​ശ്ര​മി​ക്കു​ക​യും വേ​ണം.
  • കൈ​ക​ൾ ഇ​ട​ക്കി​ടെ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച്​ ക​ഴു​കു​ക​യും സാ​നി​റ്റൈ​സ് ചെ​യ്യു​ക​യും വേ​ണം. പാ​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ ആ​രു​മാ​യും പ​ങ്കു​വെ​ക്ക​രു​ത്.
  • ഇ​ട​ക്കി​ടെ സ്പ​ർ​ശി​ക്കു​ന്ന പ്ര​ത​ല​ങ്ങ​ൾ സോ​പ്പ്, ഡി​റ്റ​ർ​ജ​ൻ​റ്​, വെ​ള്ളം എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്​ വൃ​ത്തി​യാ​ക്ക​ണം. ഓ​ക്സി​ജ​ൻ അ​ള​വ്, ശ​രീ​ര ഊ​ഷ്മാ​വ് എ​ന്നി​വ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്ക​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home IsolationCovid 19
News Summary - New guidelines for home isolation
Next Story