പുതിയ വനംമേധാവി: അന്തിമപട്ടികയിൽ ഗംഗാസിങ്ങും ജയപ്രസാദും
text_fieldsതിരുവനന്തപുരം: പുതിയ വനം മേധാവിയെ കണ്ടെത്തുന്നതിനുള്ള അന്തിമ പട്ടിക തയാറായി. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പദവിയിലുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഗംഗാസിങ്ങും പ്ലാനിങ് ആന്‍ഡ് െഡവലപ്മെന്റ് വിഭാഗം പി.സി.സി.സി.എഫ് ഡി. ജയപ്രസാദുമാണ് പരിഗണനയിൽ. വനം മേധാവിയെ കണ്ടെത്താനുള്ള പട്ടിക മുഖ്യമന്ത്രിക്ക് കൈമാറും. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് പട്ടിക തയാറാക്കിയത്.
നിലവിലെ വനം മേധാവിയായ ബെന്നിച്ചന് തോമസ് ജൂലൈ 31ന് വിരമിക്കും. ഒപ്പം സുപ്രധാന ചുമതലകള്‍ വഹിക്കുന്ന അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ കൂടി വനം വകുപ്പിന്റെ പടിയിറങ്ങുന്നുണ്ട്. ഇതോടെ വനം വകുപ്പില്‍ പി.സി.സി.എഫ് തസ്തികയില്‍ രണ്ടുപേര്‍മാത്രമായി ചുരുങ്ങും.
ഈ രണ്ടുപേരാണ് വനം മേധാവി പട്ടികയില്‍ ഇടം നേടിയത്. പി.സി.സി.എഫ്, സി.സി.എഫ് പദവികള്‍ വഹിക്കുന്ന പ്രകൃതി ശ്രീവാസ്തവ, നോയല്‍ തോമസ്, ഇ. പ്രദീപ് കുമാര്‍, സി.ടി. ജോജു, കെ. രാജുതോമസ് എന്നിവരാണ് ജൂലൈ 31ന് വിരമിക്കുന്ന മറ്റ് പ്രധാന ഉദ്യോഗസ്ഥര്‍.

