Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ns madhavan and kk shailaja
cancel
Homechevron_rightNewschevron_rightKeralachevron_right'പുതിയ മുഖങ്ങൾ...

'പുതിയ മുഖങ്ങൾ നല്ലതാണ്​, പക്ഷെ ആളുകളെ അവഗണിക്കരുത്​'; കെ.കെ. ശൈലജയെ ഒഴിവാക്കിയതിനെതിരെ എൻ.എസ്​. മാധവൻ

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാന മന്ത്രിസഭയിൽനിന്ന്​ ​കെ.കെ. ശൈലജയെ ഒഴിവാക്കിയതിനെതിരെ എഴുത്തുകാരൻ എൻ.എസ്​. മാധവൻ. 'ശൈലജ ടീച്ചറെ ഒഴിവാക്കുന്നത്​ ദേശീയ, അന്തർദേശീയ കാഴ്​ചപ്പാടുകളിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. സാധാരണക്കാർക്കും ആരോഗ്യ ജീവനക്കാർക്കും അനാഥരാണെന്ന ചിന്ത വന്നുകഴിഞ്ഞു. ഈ വിഷയത്തിൽ ഒരു പുനർവിചിന്തനം നടക്കുമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇനിയും സമയമുണ്ട്' -അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

ശൈലജ ടീച്ചർ ബംഗാൾ പ്രഭാവത്തി​െൻറ ഇരയാണോ എന്നും എൻ.എസ്​. മാധവൻ മറ്റൊരു ട്വീറ്റിൽ ചോദിച്ചു. 'പശ്ചിമ ബംഗാളിൽ സി.പി.എം രണ്ടായി മാറിയിരുന്നു. മന്ത്രിമാർ ഒന്നും പാർട്ടി പ്രവർത്തകർ മറ്റൊന്നും. ആദ്യത്തേത് നിർജീവമായെങ്കിൽ രണ്ടാമത്തേത് വാടിപ്പോയി. അതിനാൽ ചില പുതിയ മുഖങ്ങൾ കൊണ്ടുവരണമെന്നത്​ നന്നായി പഠിച്ച ഒരു പാഠമാണ്. എന്നാൽ, അങ്ങനെ ചെയ്യുമ്പോൾ ആളുകളെ അവഗണിക്കരുത്' -എൻ.എസ്​. മാധവൻ ട്വീറ്റ്​ ചെയ്​തു.

​കെ.കെ. ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്ന മാധ്യമ വാർത്തകളെ കഴിഞ്ഞദിവസം എൻ.എസ്​. മാധവൻ പരിഹസിച്ചിരുന്നു. 'ശൈലജ ടീച്ചറെ ഒഴിവാക്കുമെന്നാണ്​ മലയാള മാധ്യമങ്ങളുടെ ഏറ്റവും പുതിയ കിംവദന്തി. ഇവന്മാര്‍ക്ക് വേറെ പണിയൊന്നുമില്ലെ? വെറുപ്പിക്കല്‍സ്' -എന്നാണ് അദ്ദേഹം പറഞ്ഞത്.

'എ.കെ.ജി സെൻറർ ഇപ്പോൾ അദൃശ്യമായ കോട്ട പോലെയാണ്​. നിങ്ങൾക്ക്​ അവിടെനിന്ന്​ ഒരു വിവരവും ലഭിക്കില്ല. വി.എസ്​-പിണറായി തർക്കം കാരണം വിവരങ്ങൾ ചോർന്നിരുന്ന കാലം കഴിഞ്ഞു' എന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NS MadhavanKK Shailaja Teacher
News Summary - ‘New faces are good, but don’t ignore people’; K.K. NS Madhavan
Next Story