Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ കൈയാങ്കളി കേസിൽ...

നിയമസഭ കൈയാങ്കളി കേസിൽ പുതിയ തെളിവ്​ കണ്ടെത്താനായില്ല; തുടരന്വേഷണം അവസാനിച്ച് പൊലീസ്

text_fields
bookmark_border
Kerala assembly ruckus case
cancel

തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട നിയമസഭ കൈയാങ്കളി കേസിൽ തുടരന്വേഷണം അവസാനിച്ചു. പുതിയ തെളിവ്​ കണ്ടെത്താൻ കഴിയാത്തതിനാൽ പുതിയ പ്രതികളുമില്ല. അതിനാൽ നേരത്തേ സമർപ്പിച്ച കുറ്റപത്രം അനുസരിച്ചായിരിക്കും വിചാരണ.

കേസ് ഒക്​ടോബർ ഒമ്പതിന് പരിഗണിക്കും. ഇടതു വനിത എം.എൽ.എമാരെ ആക്രമിച്ചെന്ന പരാതിയിൽ മുൻ കോൺഗ്രസ്​ എം.എൽ.എമാരായ എം.എ. വാഹിദ്​, ശിവദാസൻ നായർ എന്നിവരെ പ്രതിചേർത്ത്​ പ്രത്യേക എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യുമെന്ന്​ സർക്കാർ അഭിഭാഷകൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ​ പൊലീസ്​ നിയമോപദേശം തേടിയിരുന്നു.

കോൺഗ്രസ് എം.എൽ.എമാർ ആക്രമിച്ചതായി വനിത എം.എൽ.എമാർ പരാതി നൽകിയതിനെ തുടർന്നാണ് തുടരന്വേഷണത്തിന്​ പൊലീസ് ആവശ്യപ്പെട്ടത്. കോടതി മൂന്നു മാസം അനുവദിച്ചെങ്കിലും 81 ദിവസംകൊണ്ട്​ അന്വേഷണം പൂർത്തിയാക്കി. 11 സാക്ഷികളിൽനിന്ന്​ മൊഴിയെടുക്കുകയും നാലു രേഖ പരിശോധിക്കുകയും ചെയ്​തെങ്കിലും പുതിയ തെളിവൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എം.എൽ.എമാരായ കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ്​ കേസിലെ പ്രതികൾ. അക്രമം നടന്ന സമയത്ത് ഭരണപക്ഷ കോൺഗ്രസ് എം.എൽ.എമാർ, എൽ.ഡി.എഫ് വനിത എം.എൽ.എമാരെ ആക്രമിച്ചതായി സാക്ഷി മൊഴികളിൽനിന്നു വ്യക്തമായതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. വനിത സാമാജികർ ആക്രമിക്കപ്പെട്ടതിൽ എൽ.ഡി.എഫ് സാമാജികർ പ്രകോപിതരായതോടെയാണ്​ അക്രമം ഉണ്ടായത്. ബോധപൂർവമായ ആക്രമണത്തിന് വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ ഇരയായിട്ടില്ലെന്നും റിപ്പോർട്ട്​ പറയുന്നു.

ധനമന്ത്രി കെ.എം. മാണി ബാര്‍ കോഴക്കേസിലെ പ്രതിയാണെന്ന് ​ആരോപിച്ച്​ 2015 മാർച്ച് 13ന്​ ബജറ്റ് അവതരണം തടയാൻ പ്രതിപക്ഷം നടത്തിയ അക്രമത്തിൽ 2.20 ലക്ഷം രൂപയുടെ നഷ്ടം വന്നതായാണ്​ മ്യൂസിയം പൊലീസ് രജിസ്റ്റർചെയ്ത കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Assembly ruckus casekerala police
News Summary - New evidence could not be found in the kerala assembly ruckus case; The police have finished further investigation
Next Story