Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ഒാഫിസുകൾ...

സർക്കാർ ഒാഫിസുകൾ തിങ്കളാഴ്​ച മുതൽ പൂർണതോതിൽ; ശനിയാഴ്​ച അവധി തുടരും

text_fields
bookmark_border
സർക്കാർ ഒാഫിസുകൾ തിങ്കളാഴ്​ച മുതൽ പൂർണതോതിൽ; ശനിയാഴ്​ച അവധി തുടരും
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ൾ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നം. ഹോ​ട്​​സ്​​പോ​ട്ടു​ക​ൾ, ക​ണ്ടെ​യി​ൻ​മ​െൻറ്​ പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​കെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​െ​ല​യും ഒാ​ഫി​സു​ക​ളി​ൽ എ​ല്ലാ ജീ​വ​ന​ക്കാ​രും ഡ്യൂ​ട്ടി​ക്ക്​ എ​ത്ത​ണം. ഇ​തു​വ​രെ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ മാ​ത്ര​മാ​ണ്​ ഒാ​ഫി​സു​ക​ളി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ൾ, അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യും പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പൊ​തു​ഭ​ര​ണ സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ൽ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 

•ക​ണ്ടെ​യി​ൻ​​മ​െൻറ്​ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ ജി​ല്ല​ക്കു​ള്ളി​ൽ നി​ന്നു​ള്ള ഏ​റ്റ​വും കു​റ​ച്ച്​ ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച്​  പ്ര​വ​ർ​ത്തി​ക്ക​ണം. 
•ഗ​താ​ഗ​ത സൗ​ക​ര്യം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ അ​ത​ത്​ ക​ല​ക്​​ട​റേ​റ്റു​ക​ളി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്ന ജീ​വ​ന​ക്കാ​ർ വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ങ്ങി ഡ്യൂ​ട്ടി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ​ഹി​തം അ​വ​ര​വ​രു​ടെ ഒാ​ഫി​സു​ക​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം. അ​നി​വാ​ര്യ​മെ​ന്ന്​​ ക​ല​ക്​​ട​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക്​​ അ​വി​ടെ തു​ട​രാം.
•മ​റ്റൊ​രു ഉ​ത്ത​ര​വ്​ വ​രു​ന്ന​തു​വ​രെ ശ​നി​യാ​ഴ്​​ച അ​വ​ധി തു​ട​രും 

•കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക്​ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ ഒാ​ഫി​സ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ്ര​കാ​രം ചി​കി​ത്സാ കാ​ല​യ​ള​വി​ൽ കാ​ഷ്വ​ൽ ലീ​വ്​ അ​നു​വ​ദി​ക്കും. ജീ​വ​ന​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന ആ​ർ​െ​ക്ക​ങ്കി​ലും കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചാ​ൽ അ​ത്ത​രം ജീ​വ​ന​ക്കാ​ർ​ക്ക്​ മെ​ഡി​ക്ക​ൽ ഒാ​ഫി​സ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​​െൻറ​ അ​ടി​സ്ഥാ​ന​ത്തി​ൽ 14 ദി​വ​സം സ്​​പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ്​ അ​നു​വ​ദി​ക്കും. 

•ഹോ​ട്സ്​​പോ​ട്ട്/​​ക​ണ്ടെ​യി​​ൻ​മ​െൻറ്​ സോ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ച മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും മ​റ്റി​ട​ങ്ങ​ളി​ലെ​ ഒാ​ഫി​സു​ക​ളി​ൽ​ ജോ​ലി​ചെ​യ്യു​ന്ന​തു​മാ​യ ജീ​വ​ന​ക്കാ​ർ ഒാ​ഫി​സു​ക​ളി​ൽ ഹാ​ജ​രാ​കേ​ണ്ട​തി​ല്ല. അ​വ​ർ താ​മ​സി​ക്കു​ന്ന സ്​​ഥ​ലം ഹോ​ട്​​സ്​​പോ​ട്ട്​/​ക​ണ്ടെ​യി​ൻ​​മ​െൻറ്​ സോ​ൺ ആ​യ കാ​ല​യ​ള​വി​നെ​ക്കു​റി​ച്ച്​ ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​​ട്ട​റി​യി​ൽ​നി​ന്ന്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ​ഹി​തം അ​പേ​ക്ഷി​ച്ചാ​ൽ ​പ്ര​ത്യേ​ക കാ​ഷ്വ​ൽ ലീ​വ്​ അ​നു​വ​ദി​ക്കും. സാ​ധ്യ​െ​മ​ങ്കി​ൽ വ​ർ​ക്ക്​ ഫ്രം ​ഹോം വ​ഴി ജോ​ലി ചെ​യ്യാ​നും സം​വി​ധാ​നം ഒ​രു​ക്കും.

•ഭി​ന്ന​ശേ​ഷി​ക്കാ​ർ, ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ർ, ഒാ​ട്ടി​സം/ സെ​റി​ബ്ര​ൽ പാ​ൾ​സി, മ​റ്റ്​ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​രെ ഡ്യൂ​ട്ടി​യി​ൽ​നി​ന്ന്​ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. 
•ഒ​രു വ​യ​സ്സി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ളു​ള്ള വ​നി​ത​ക​െ​ള​യ​ും ഏ​ഴ്​ മാ​സം പൂ​ർ​ത്തി​യാ​യ ഗ​ർ​ഭി​ണി​ക​ളെ​യും ഡ്യൂ​ട്ടി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​ണം. ഇ​വ​ർ​ക്ക്​ വ​ർ​ക്ക്​ ഫ്രം ​ഹോ​മി​ന്​ ക്ര​മീ​ക​ര​ണം ഒ​രു​ക്ക​ണം. 

•ആ​രോ​ഗ്യ​പ​ര​മാ​യും മാ​ന​സി​ക​മാ​യും വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ജീ​വ​ന​ക്കാ​ർ, അ​ഞ്ചു​വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ, 65 വ​യ​സ്സി​നു​മേ​ൽ പ്രാ​യ​മു​ള്ള ര​ക്ഷി​താ​ക്ക​ളു​ള്ള ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന ജോ​ലി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​ണം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsGovernment officecovid 19
News Summary - new directives for government offices -kerala news
Next Story