Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ ഡി.ജി.പി; എം.ആർ. അജിത് കുമാർ ഉൾപ്പെടെ ആറ് പേർ പട്ടികയിൽ

text_fields
bookmark_border
MR Ajith Kumar
cancel
camera_alt

എം.ആർ. അജിത്കുമാർ 

തിരുവനന്തപുരം: എം.ആർ അജിത് കുമാർ ഉൾപ്പെടെ ആറുപേർ ഡി.ജി.പി പട്ടികയിൽ. ആഭ്യന്തര വകുപ്പ് പട്ടിക കേന്ദ്രത്തിന് അയച്ചു. നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിരിക്കെയാണ് നിലവിലെ ബറ്റാലിയൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

റോഡ് സേഫ്റ്റി കമീഷണർ നിധിൻ അഗർവാളാണ് പട്ടികയിലെ സീനിയർ. ഇന്‍റലിജൻസ് ബ്യൂറോ അഡീഷനൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം, എസ്​.പി.ജി അഡീഷനൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്.

നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ജൂണിൽ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ പട്ടിക തയാറാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New DGP; MR. Ajith Kumar, including six others, in the list
Next Story