ആലപ്പുഴയിൽ ഗർഭിണിയായ നഴ്സിന് പിറകെ ഭർത്താവിനും കോവിഡ്
text_fieldsആലപ്പുഴ: ജില്ലയിൽ ബുധനാഴ്ച ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മാവേലിക്കര സ്വദേശിയായ ഗർഭിണിയുടെ ഭർത്താവിനാണ് രോഗബാധ. മേയ് ഒമ്പതിന് കുവൈത്തിൽനിന്ന് നെടുമ്പാശ്ശേരിയിൽ വിമാനത്തിലെത്തിയ ഇദ്ദേഹം ടാക്സിയിൽ വീട്ടിലെത്തി ക്വാറൻറീനിൽ ആയിരുന്നു. അദ്ദേഹത്തെ മെഡിക്കൽ കോളജിലേക്ക് മാറ്റി.
ജില്ലയില്‍ ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് ആറുപേരാണ്. ഇതില്‍ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുവൈത്തിൽ നഴ്സായ യുവതി പൂർണഗർഭിണിയാണ്. ചെന്നിത്തല സ്വദേശിനിയായ യുവതിയുടെ വിവാഹം ഒരു വർഷം മുമ്പായിരുന്നു.
വിദൂര ജില്ലക്കാരനായ ഭർത്താവിനും കുവൈത്തിലാണ് ജോലി. യുവതിയുടെ പിതൃസഹോദരെൻറ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പരിശോധനഫലങ്ങൾ പോസിറ്റിവ് ആണെന്ന് കണ്ടതോടെ ആംബുലൻസ് എത്തി ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
