‘കോവിഡ് ആത്മഹത്യ’കൾ തടയാൻ രോഗമുക്തി നേടിയവരുടെ ശൃംഖല വരുന്നു
text_fieldsതിരുവനന്തപുരം: കോവിഡ് ഭേദമായവർ െവറുതെയിരിക്കാൻ വരെട്ട, ആരോഗ്യപ്രവർത്തകർക്കൊപ്പം നിങ്ങൾക്കും കോവിഡ് പ്രതിരോധത്തിൽ നിർണായക ഇടപെടലുകൾക്ക് അവസരം. സംസ്ഥാനത്ത് കോവിഡ് ഭേദമായവരുടെ ശൃംഖല രൂപവത്കരിക്കാനും നിലവിൽ കോവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരുമായവർക്ക് മാനസികപിന്തുണയേകാൻ ഇവരെ വിന്യസിക്കാനുമാണ് തീരുമാനം.
നിരീക്ഷണത്തിൽ കഴിയുന്നവരുടെയും രോഗബാധമൂലം ഒറ്റപ്പെടൽ അനുഭവിക്കുന്നവരുടെയും മാനസികസമ്മർദവും ആത്മഹത്യാപ്രവണതയും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിരവധി ആത്മഹത്യകളാണ് സമീപ ദിവസങ്ങളിലടക്കം നടന്നത്. കോവിഡ് വ്യാപനം തടയാനുള്ള തീവ്ര പരിശ്രമങ്ങൾക്കിടയിൽ ഇത്തരക്കാരെ കണ്ടെത്താനും ഫലപ്രദമായി ഇടപെടാനും നിലവിലെ സംവിധാനങ്ങൾക്ക് പ്രായോഗിക പ്രശ്നങ്ങളുണ്ട്.
കൗൺസലിങ്ങിനുള്ള സംവിധാനം സർക്കാർ എല്ലാ ജില്ലകളിലും സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ പുറത്ത് നിന്നുള്ള കൗൺസലറുടെ ഇടപെടലുകളെക്കാൾ കോവിഡ് പിടിപെടലിെൻറ ഘട്ടങ്ങളെയെല്ലാം അഭിമുഖീകരിച്ച് അതിജീവിച്ച വ്യക്തി നേരിട്ട് സംസാരിക്കുന്നത് കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാകുമെന്നാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ. ഇൗ സാഹചര്യത്തിലാണ് രോഗമുക്തി നേടിയവരിെല താൽപര്യമുള്ളവരുടെ നെറ്റ്വർക് രൂപവത്കരിക്കുന്നത്.
കഴിഞ്ഞയാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ആരോഗ്യ സെക്രട്ടറി രാജൻ ഖൊബ്രഗഡെയാണ് ഇൗ ആശയം മുന്നോട്ടുവെച്ചത്. ഇത്തരത്തിൽ നെറ്റ്വർക്കിെൻറ ഭാഗമാകുന്നവർക്ക് ‘ഇമ്യൂണിറ്റി സർട്ടിഫിക്കറ്റ്’ നൽകണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിലിരിക്കുന്നവരിലാണ് ഏറ്റവുമധികം മാനസികസമ്മർദവും ഉത്കണ്ഠയും കാണപ്പെടുന്നതെന്നാണ് വിലയിരുത്തൽ. പരിശോധനക്കായി സാമ്പിളെടുക്കുന്നത് മുതൽ ഫലം വരുന്നത് വെരയുള്ള കാലയളവ് വല്ലാത്ത പരിമുറുക്കത്തിേൻറതാണ്.
മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത രോഗമാണെന്നതാണ് പലരിലെയും അമിത ഉത്കണ്ഠക്കും മാനസികപ്രശ്നങ്ങൾക്കും കാരണം. ഒപ്പം രോഗബാധിതനായാൽ സമൂഹം ഒറ്റപ്പെടുത്തുമോ എന്ന ഭയവും. ഇൗ സാഹചര്യത്തിലാണ് രോഗമുക്തരുടെ ശൃംഖലയും സജ്ജമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
