Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്​ഥാനത്തെ ഏഴ് പൊതുമേഖല സ്ഥാപനങ്ങൾക്ക് പുതിയ അധ്യക്ഷൻമാർ; ഇവരാണത്​

text_fields
bookmark_border
സംസ്​ഥാനത്തെ ഏഴ് പൊതുമേഖല സ്ഥാപനങ്ങൾക്ക് പുതിയ അധ്യക്ഷൻമാർ; ഇവരാണത്​
cancel

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലെ ഏഴ് പൊതുമേഖല സ്ഥാപനങ്ങളുടെ ചെയർമാന്മാരെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി.

കേരളാ ബാംബൂ കോർപറേഷൻ ചെയർമാനായി ടി.കെ. മോഹനനെ നിശ്ചയിച്ചു. കിൻഫ്ര എക്സ്പോർട്ട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാനായി സാബു ജോർജിനെയും ആട്ടോ കാസ്​റ്റ്​ ചെയർമാനായി അലക്സ് കണ്ണമലയെയും നിശ്ചയിച്ചു. ബിനോയ് ജോസഫാണ് യു​ൈനറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ.

ഹാൻഡിക്രാഫ്റ്റ്സ് ​െഡവലപ്മെൻറ് കോർപറേഷൻ ചെയർമാനായി പി. രാമഭദ്രനെയും കേരള സ്​റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് (കെ.എസ്.ഐ.ഇ) ചെയർമാനായി പീലിപ്പോസ് തോമസിനേയും നിശ്ചയിച്ചു. ഖാദി ആൻഡ്​​ വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് വൈസ് ചെയർമാനായി പി. ജയരാജൻ നേരത്തെ ചുമതലയേറ്റിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New chairpersons for seven public firms
Next Story