Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഡംബര കാറുകൾ വാങ്ങി;...

ആഡംബര കാറുകൾ വാങ്ങി; 86 ലക്ഷത്തിന്‍റെ തട്ടിപ്പ്; മോൻസണിനെതിരെ പുതിയ കേസ്

text_fields
bookmark_border
ആഡംബര കാറുകൾ വാങ്ങി; 86 ലക്ഷത്തിന്‍റെ തട്ടിപ്പ്; മോൻസണിനെതിരെ പുതിയ കേസ്
cancel

കൊ​ച്ചി: പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ലെ പ്ര​തി മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​നെ​തി​രെ പു​തി​യ കേ​സ് ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ർ ചെ​യ്തു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ആ​ഡം​ബ​ര കാ​റു​ക​ൾ വാ​ങ്ങി പ​ണം ന​ൽ​കാ​തെ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നാ​ണ് കേ​സ്. ബം​ഗ​ളൂ​രു​വി​ലെ വ്യാ​പാ​രി​യാ​യ ബി.​പി. ത്യാ​ഗ​രാ​ജു 20 കാ​റു​ക​ളാ​ണ് മോ​ൻ​സ​ണി​ന്​ വി​റ്റ​ത്. ഇ​തി​ൽ ആ​റെ​ണ്ണ​ത്തി​ന് പ​ണം ന​ൽ​കാ​തെ വ​ഞ്ചി​ച്ചെ​ന്നാ​ണ് പ​രാ​തി.

ബെ​ൻ​സ്, ടൊ​യോ​ട്ട പ്രാ​ഡോ, പോ​ർ​ഷെ, ക്രൈ​സ്​​ല​ർ തു​ട​ങ്ങി​യ ആ​റ് കാ​റു​ക​ൾ​ക്കാ​യി 86 ല​ക്ഷം രൂ​പ​യാ​ണ് മോ​ൻ​സ​ൺ ന​ൽ​കാ​നു​ള്ള​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് ജ​നു​വ​രി 24ന് ​കേ​സെ​ടു​ത്തി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​ത്. മോ​ൻ​സ​ണി​നെ​തി​രാ​യ ത​ട്ടി​പ്പ് കേ​സു​ക​ൾ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ പോ​ക്സോ ഉ​ൾ​പ്പെ​ടെ ഇ‍യാ​ൾ​ക്കെ​തി​രാ​യ കേ​സു​ക​ളു​ടെ എ​ണ്ണം 14 ആ​യി. മോ​ൻ​സ​ണി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന ആ​ഡം​ബ​ര കാ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ജ​യി​ലി​ൽ ക​ഴി​യു​ന്ന മോ​ൻ​സ​ണി​നെ പു​തി​യ കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ കോ​ട​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് അ​പേ​ക്ഷ ന​ൽ​കും. 14 കേ​സു​ക​ളി​ൽ നാ​ലെ​ണ്ണ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റും ഇ​യാ​ളു​ടെ ത​ട്ടി​പ്പു​ക​ൾ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monson Mavunkal
News Summary - New case against Monson
Next Story