ബസ് നിരക്ക് വർധന പ്രാബല്യത്തിൽ
text_fieldsതിരുവനന്തപുരം: ബസ് ചാർജ് വർധന നിലവിൽ വന്നു. ഒാർഡിനറിയുടെ മിനിമം നിരക്ക് വ്യാഴാഴ്ച മുതൽ എട്ടു രൂപയാണ്. ഫാസ്റ്റ് പാസഞ്ചറുകളുടേത് 10ൽനിന്ന് 11 ആയി ഉയർന്നു. കിലോമീറ്റർ നിരക്ക് 64 പൈസയിൽനിന്ന് 70 ആയി വർധിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ രണ്ട് ഫെയർ സ്റ്റേജുകളിൽ വിദ്യാർഥി യാത്രനിരക്ക് മാറ്റമില്ലെങ്കിലും തുടർ സ്റ്റേജുകളിൽ 25 ശതമാനം വീതം വർധനയുണ്ട്.
ഒാർഡിനറി, സിറ്റി ഫാസ്റ്റ് എന്നിവയുടെ ഫെയർ ടേബിൾ കെ.എസ്.ആർ.ടി.സി.സി ചൊവ്വാഴ്ച പുറത്തിറക്കിയെങ്കിലും ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, ഡീലക്സ് തുടങ്ങിയവയുടേത് ബുധനാഴ്ച വൈകീേട്ടാടെയാണ് ഡിപ്പോകൾക്ക് ലഭിച്ചത്.


Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
