513 സബ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടം; 284 കോടി അനുവദിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 513 സബ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടം നിർമിക്കാന്‍ ദേശീയ ധനകാര്യ കമീഷന് വഴി 284 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഒരു സബ് സെന്ററിന് 55.5 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.
13 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, അഞ്ച് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പുതിയ കെട്ടിടം സ്ഥാപിക്കാന്‍ 1.43 കോടി വീതം നൽകാൻ അനുമതി ലഭ്യമായി. ആദ്യഘട്ടം 152.75 കോടി രൂപയാണ് അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സ്വന്തമായി കെട്ടിടമില്ലാത്ത സബ് സെന്ററുകള്‍ക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്കും വരുംവര്‍ഷങ്ങളില്‍ കെട്ടിടം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. 5409 സബ് സെന്ററുകളില്‍ ഇ-സഞ്ജീവനി സംവിധാനമൊരുക്കാൻ 37.86 കോടി രൂപ അനുവദിച്ചു.
ഡെസ്ക് ടോപ്പ്, പ്രിന്റര്‍, വെബ് കാമറ, സ്പീക്കര്‍, ഹെഡ് ഫോണ്‍, മൈക്ക് എന്നിവയുള്‍പ്പെടെ ഇ-സഞ്ജീവനിക്കായി ഒരുക്കും. ഇതോടെ ഇ-സഞ്ജീവനി സേവനങ്ങള്‍ സബ് സെന്ററുകള്‍ വഴിയും ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

