Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ പുതിയ ഇനം...

കേരളത്തിൽ പുതിയ ഇനം പല്ലി: പേര്​ 'ഈസ പല്ലി'

text_fields
bookmark_border
കേരളത്തിൽ പുതിയ ഇനം പല്ലി: പേര്​ ഈസ പല്ലി
cancel

കോ​ഴി​ക്കോ​ട്​: കേ​ര​ള​ത്തി​ൽ നി​ന്ന്​ പു​തി​യ​യൊ​രി​നം പ​ല്ലി​യെ കൂ​ടി ക​ണ്ടെ​ത്തി. മ​ഴ നി​ഴ​ൽ പ്ര​ദേ​ശ​മാ​യ അ​ട്ട​പ്പാ​ടി മ​ല​നി​ര​ക​ളി​ൽ നി​ന്നാ​ണ് ഏ​ഴു പേ​ര​ട​ങ്ങു​ന്ന ഗ​വേ​ഷ​ക​സം​ഘം പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​ത്. 10 സെ.​മീ വ​ലു​പ്പം വെ​ക്കു​ന്ന ഇ​വ​യെ അ​ട്ട​പ്പാ​ടി മ​ല​നി​ര​ക​ളി​ലെ മ​നു​ഷ്യ​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ളു​ടെ ചു​മ​രു​ക​ളി​ലും ഭ​വാ​നി​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ പാ​റക്കൂ​ട്ട​ങ്ങ​ളി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സാ​ധാ​ര​ണ പ​ല്ലി​ക​ളേ​ക്കാ​ൾ ന​ന്നാ​യി വ​ലു​പ്പം വെ​ക്കു​ന്ന ഇ​വ​യു​ടെ ശ​രീ​രം മു​ക​ളി​ൽ ത​വി​ട്ടു നി​റ​വും അ​ടി​യി​ൽ ക്രീം ​ക​ല​ർ​ന്ന ഇ​ളം മ​ഞ്ഞ​യു​മാ​ണ്. ശ​രീ​ര​ത്തി​ന് മു​ക​ൾ​വ​ശ​ത്ത് ക​റു​ത്ത അ​തി​രു​ക​ളു​ള്ള ആ​റ്​ പ​ട്ട​ക​ളു​ണ്ട്. ലോ​ക​ത്തി​ൽ 180 ഓ​ളം ഇ​നം പ​ല്ലി​ക​ൾ ഉ​ള്ള ഹെ​മി​ഡാ​ക്റ്റൈ​ല​സ് (Hemidactylus) ജ​നു​സ്സി​ൽ ഇ​ന്ത്യ​യി​ൽ 48ഉം ​കേ​ര​ള​ത്തി​ൽ എ​ട്ടും ഇ​ന​ങ്ങ​ളെ​യാ​ണ്​ ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തേ ജ​നു​സ്സി​ലെ കേ​ര​ള​ത്തി​ലെ ഒ​മ്പ​താ​മ​ത്തെ ഇ​ന​മാ​യാ​ണ് ഹെ​മി​ഡാ​ക്റ്റൈ​ല​സ് ഈ​സാ​യി ( Hemidactylus easai) എ​ന്ന് പേ​രി​ട്ടി​ട്ടു​ള്ള ഈ​സ പ​ല്ലി (Easa's rock gecko) എ​ന്ന പു​തി​യ പ​ല്ലി.

കേ​ര​ള വ​ന ഗ​വേ​ഷ​ണ സ്ഥാ​പ​നം, സു​വോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ, അ​ശോ​ക ട്ര​സ്റ്റ് ഫോ​ർ റി​സ​ർ​ച് ഇ​ൻ ഇ​ക്കോ​ള​ജി ആ​ൻ​ഡ് എ​ൻ​വ​യേ​ൺ​മെ​ന്റ്, ബോം​ബെ നാ​ച്വ​റ​ൽ ഹി​സ്റ്റ​റി സൊ​സൈ​റ്റി, ജ​ർ​മ​ൻ സെ​ൻ​ക്ക​ൻ ബെ​ർ​ഗ് നാ​ച്വ​റ​ൽ ഹി​സ്റ്റ​റി മ്യൂ​സി​യം എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ര​ഗ ഉ​ഭ​യ​ജീ​വി ഗ​വേ​ഷ​ക​രാ​യ സ​ന്ദീ​പ് ദാ​സ്, മു​ഹ​മ്മ​ദ് ജാ​ഫ​ർ പാ​ലോ​ട്ട്, സൂ​ര്യ നാ​രാ​യ​ണ​ൻ, ദീ​പ​ക് വീ​ര​പ്പ​ൻ, സൗ​ന​ക് പാ​ൽ, സി​ദ്ധാ​ർ​ഥ് ശ​ശി​ധ​ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്റേ​താ​ണ്​ നേ​ട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EsalizardNew breed
News Summary - New breed of lizard in Kerala: Name 'Esa'
Next Story