മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
text_fieldsപനമരം: മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. പനമരം പാലത്തിനടുത്തെ നിത്യസഹായ മാതാ ദേവാലയത്തിന്‍െറ മുറ്റത്താണ് കാര്‍ഡ്ബോഡ് പെട്ടിയിലാക്കി കമ്പിളിയില്‍ പൊതിഞ്ഞ നിലയില്‍ ബുധനാഴ്ച രാവിലെ കുഞ്ഞിനെ കണ്ടത്. ദേവാലയത്തില്‍ പ്രാര്ഥനക്കത്തെിയവര് കരച്ചില് കേട്ടാണ് പെട്ടി തുറന്നു നോക്കിയത്. തുടര്‍ന്ന് പനമരം പൊലിസത്തെി കുഞ്ഞിനെ മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ളെന്ന് മാനന്തവാടി ജില്ല ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് കുഞ്ഞിനെ വൈത്തിരി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി. പനമരം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കുഞ്ഞിനെ കിടത്താന്‍ ഉപയോഗിച്ച കാര്‍ഡ്ബോഡ് പെട്ടി പനമരം കരിമ്പുമ്മലിലെ ഒരു കടയില്‍നിന്ന് രണ്ട് ദിവസം മുമ്പ് വിറ്റതാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
