Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2021 7:58 AM GMT Updated On
date_range 1 Sep 2021 8:22 AM GMTനവജാത ശിശുവിന്‍റെ മരണം: 17കാരിക്കെതിരെ കേസ്; എറണാകുളം സ്വദേശിക്കെതിരെ പോക്സോ
text_fieldscamera_alt
Representational Image
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 17കാരി അടക്കം മൂന്നു പേർക്കെതിരെ കേസ്. 17കാരിക്കും ഇവരുടെ മാതാവിനും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
കൂടാതെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയതിന് എറണാകുളം സ്വദേശിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. നവജാത ശിശുവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഇന്ന് രാവിലെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം ശുചീകരണ തൊഴിലാളികൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പതിനേഴുകാരിയാണ് കുഞ്ഞിന്‍റെ മാതാവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
Next Story