ആലപ്പുഴ മെഡിക്കൽ കോളജിൽ നവജാതശിശു മരിച്ചത് വിഷക്കായ് ഉള്ളിൽച്ചെന്നെന്ന് സൂചന
text_fieldsഅമ്പലപ്പുഴ: നവജാതശിശു ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത് വിഷക്കായ് ഉള്ളിൽച്ചെന്നാണെന്ന് സൂചന. എറ ണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയുടെ ആന്തരികാവയവ പരിശോധനഫലത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നതായി അറിയുന ്നു. എന്നാൽ, അമ്പലപ്പുഴ പൊലീസിന് ഫോറൻസിക് വിഭാഗം റിപ്പോർട്ട് നൽകിയിട്ടില്ല.
ആലപ്പുഴ അവലൂക്കുന്ന് കോളനിയിൽ കാർത്തിക് കമൽ- സുരഭി ദമ്പതികളുടെ 11 ദിവസം പ്രായമായ കുഞ്ഞാണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഏപ്രിൽ 21നാണ് സുരഭി ആൺകുഞ്ഞിന് ജന്മം നൽകിയത്. േമയ് നാലിന് കുട്ടി മരിച്ചു.
വിദഗ്ധ പരിശോധനയിൽ കുട്ടിയുടെ ഉള്ളിൽ വിഷാംശം ഉണ്ടെന്ന സംശയത്തെ തുടർന്ന് രക്തസാംപിൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പരിശോധനക്ക് അയച്ചിരുന്നു. ഇതിൽനിന്നാണ് വിഷാംശം ഉള്ളിൽ കടന്നെന്ന വിവരം അറിയുന്നത്. തുടർന്നാണ് ആശുപത്രി അധികൃതർ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടില്ല
