Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2020 7:16 AM GMT Updated On
date_range 16 Nov 2020 7:16 AM GMTസബ് ഇൻസ്പെക്ടർമാരുടെ പുതിയ ബാച്ച് പുറത്തിറങ്ങി
text_fieldsbookmark_border
തൃശൂർ: കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 12 സബ് ഇൻസ്പെക്ടർ ട്രെയിനികളുടെ പ്രതിജ്ഞയെടുക്കൽ നടന്നു. അക്കാദമി ഡയറക്ടർ എ.ഡി.ജി.പി ഡോ. ബി. സന്ധ്യ സല്യൂട്ട് സ്വീകരിച്ചു.
പൊലീസിൽ നേരിട്ട് നിയമിക്കുന്ന സബ് ഇൻസ്പെക്ടർമാരിൽ വനിതകൾ കൂടി ഉൾപ്പെട്ട നാലാം ബാച്ചാണ് പുറത്തിറങ്ങുന്നത്. ഈ ബാച്ചിൽ രണ്ട് വനിതകളാണുള്ളത്. രണ്ട് പേർ ബിരുദാനന്തര ബിരുദവും 10 പേർ ബിരുദവുമുള്ളവരാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിെൻറ ഭാഗമായി സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്ത പരിചയവും ഇവർക്കുണ്ട്. പരിശീലനം കഴിഞ്ഞ് ഇറങ്ങിയവരിൽ ബെസ്റ്റ് ഔട്ട്ഡോർ ആയി എൻ. അൻസാറും ബെറ്റ് ഇൻഡോർ ആയി ഹരോൾഡ് ജോർജും ബെസ്റ്റ് ഷൂട്ടറായി കെ. ഷുഹൈബും തെരഞ്ഞെടുക്കപ്പെട്ടു.
Next Story