Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ വർഷം ലൈസൻസ്​...

ഈ വർഷം ലൈസൻസ്​ നൽകിയത്​ 32 ബാറുകൾക്ക്

text_fields
bookmark_border
ഈ വർഷം ലൈസൻസ്​ നൽകിയത്​ 32 ബാറുകൾക്ക്
cancel

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​വ​ർ​ജ​ന​മാ​ണ്​ ന​യ​മെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്ന ഇ​ട​തു​സ​ർ​ക്കാ​ർ ഈ ​വ​ർ​ഷം മാ​ത്രം ലൈ​സ​ൻ​സ്​ ന​ൽ​കി​യ​ത്​ 32 പു​തി​യ ബാ​റു​ക​ൾ​ക്ക്. അ​തി​നു​പു​റ​മെ ബി​യ​ർ, വൈ​ൻ പാ​ർ​ല​റു​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കി. ബാ​റു​ക​ൾ അ​നു​വ​ദി​ക്കാ​ൻ ഈ ​വ​ർ​ഷം ല​ഭി​ച്ച 31 അ​പേ​ക്ഷ​ക​ളും ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ഒ​രു അ​പേ​ക്ഷ​യും പ​രി​ഗ​ണി​ച്ചാ​ണ്​ 32 ബാ​റു​ക​ൾ​ക്ക്​​ ലൈ​സ​ൻ​സ്​ ന​ൽ​കി​യ​ത്. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​ന് എ​ക്സൈ​സ് ക​മീ​ഷ​ണ​റേ​റ്റി​ൽ​നി​ന്ന്​ രേ​ഖാ​മൂ​ലം ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

ബാ​റു​ക​ൾ അ​നു​വ​ദി​ച്ച ക​ണ​ക്കു​ക​ൾ ക​ൃ​ത്യ​മാ​യു​ണ്ടെ​ങ്കി​ലും സം​സ്​​ഥാ​ന​ത്ത്​ എ​ത്ര ബി​യ​ർ ആ​ൻ​ഡ്​ വൈ​ൻ പാ​ർ​ല​റു​ക​ൾ​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചു​വെ​ന്ന​തി​​െൻറ ക​ണ​ക്ക്​ ക്രോ​ഡീ​ക​രി​ച്ചി​ട്ടി​ല്ല. ത്രീ ​സ്​​റ്റാ​ർ ത​സ്​​തി​ക​യി​ലാ​ണ്​ കൂ​ടു​ത​ൽ ബാ​റു​ക​ൾ അ​നു​വ​ദി​ച്ച​ത്. ഫോ​ർ സ്​​റ്റാ​ർ, ഫൈ​വ്​ സ്​​​റ്റാ​ർ ഹോ​ട്ട​ലു​ക​ൾ​ക്കും ബാ​റു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പു​തു​താ​യി അ​നു​മ​തി ല​ഭി​ച്ച ബാ​റു​ക​ളേ​റെ​യും എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ്. ത്രീ ​സ്​​റ്റാ​ർ പ​ദ​വി​യി​​ലേ​ക്ക്​ ഉ​യ​ർ​ത്തി​യ ബി​യ​ർ, വൈ​ൻ പാ​ർ​ല​റു​ക​ൾ​ക്കും ബാ​ർ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

സ​ർ​ക്കാ​ർ മ​ദ്യ​ന​യ​പ്ര​കാ​രം ത്രീ ​സ്​​റ്റാ​റോ അ​തി​ന്​ മു​ക​ളി​ലോ ഉ​ള്ള ഹോ​ട്ട​ലു​ക​ൾ​ക്കാ​ണ്​ ഇ​പ്പോ​ൾ ബാ​ർ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കു​ന്ന​ത്. നേ​ര​ത്തേ ബ്രൂ​വ​റി​ക​ളും ഡി​സ്​​റ്റ​ല​റി​ക​ളും ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്​ ഏ​റെ വി​വാ​ദ​മു​യ​ർ​ത്തി​യി​രു​ന്നു. ഇ​തി​ന്​ പി​ന്നി​ൽ വ​ൻ അ​ഴി​മ​തി​യു​ണ്ടെ​ന്ന ആ​രോ​പ​ണ​മാ​ണ്​ ഉ​യ​ർ​ന്ന​ത്. ഇ​തി​നെ​തു​ട​ർ​ന്ന്​ ബ്രൂ​വ​റി​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കാ​നു​ള്ള വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു. ഇൗ ​ഉ​ത്ത​ര​വി​നു​ശേ​ഷം പു​തി​യ ബാ​ർ ലൈ​സ​ൻ​സി​നു​ള്ള അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbar licencemalayalam news
News Summary - new bar licence kerala news
Next Story