‘മറ്റ് കന്യാസ്ത്രീകൾക്കും മോശം അനുഭവം നേരിടേണ്ടിവന്നിട്ടുണ്ട്’ -ജലന്ധർ ബിഷപ്പിനെതിരെ ൈവദികൻ
text_fieldsേകാട്ടയം: കത്തോലിക്ക സഭ നേതൃത്വത്തെയും ജലന്ധര്‍ ബിഷപ്പിനെയും കൂടുതൽ പ്രതിരോധത്തിലാക്കി ലൈംഗികാരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ബിഷപ്പിെൻറ പെരുമാറ്റത്തെക്കുറിച്ച് ഒട്ടേറെ കന്യാസ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്ന് ജലന്ധറിൽ പ്രവർത്തിക്കുന്ന കന്യാസ്ത്രീയുടെ ബന്ധുകൂടിയായ വൈദികൻ വ്യക്തമാക്കി.ബിഷപ്പിനെതിരെ ഒരുകൂട്ടം കന്യാസ്ത്രീകൾ മദർ സുപ്പീരിയറിന് നൽകിയ പരാതിയും അന്വേഷണ സംഘത്തിന് ലഭിച്ചു.
ബിഷപ് ഫ്രാങ്കോ മുളക്കൽ രാത്രി അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതായി പരാതിയുണ്ടെന്ന് വൈദികൻ പറഞ്ഞു. മറ്റ് കന്യാസ്ത്രീകൾക്കും മോശം അനുഭവം നേരിടേണ്ടിവന്നിട്ടുണ്ട്. പരാതികള്‍ പുറത്തുവരാത്തത് അധികാരികളോടുള്ള പേടിമൂലമാണ്. കുറവിലങ്ങാട്ടെ കന്യാസ്ത്രീയുടെ പരാതി ഒമ്പത് വൈദികര്‍ക്കൊപ്പം രൂപതയില്‍ ഉന്നയിച്ചിരുന്നു. എന്നാൽ, നടപടി ഉണ്ടായില്ല. ലൈംഗിക പീഡന പരാതി സഭ നേതൃത്വത്തെ അറിയിച്ചിട്ടും നിരുത്തരവാദപരമായാണ് പെരുമാറിയത്.
പരാതി അറിഞ്ഞിട്ടും ഒഴിഞ്ഞുമാറാനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ശ്രമിച്ചത്. മാർപാപ്പയെ അറിയിക്കാനുള്ള ബാധ്യത കർദിനാളിന് ഉണ്ടായിരുന്നു. കർദിനാളിനെ കാണാൻ പോയ സമയത്ത് 15 മിനിറ്റോളം മറ്റ് കന്യാസ്ത്രീകളെ ഒഴിവാക്കി പീഡനത്തിനിരയായ കന്യാസ്ത്രീയുമായി കർദിനാൾ സംസാരിച്ചത് എന്താണെന്ന് വെളിപ്പെടുത്തണം. പരാതിയുടെ ഗൗരവം ഉൾക്കൊള്ളാതെ സഭ അധ്യക്ഷന്മാർ ബിഷപ്പിനെ പിന്തുണക്കുകയാണ്. പരാതി ഉന്നയിച്ചപ്പോൾതന്നെ ഒത്തുതീർപ്പിനായി സഭ ശ്രമിെച്ചന്നും ജലന്ധർ രൂപത കന്യാസ്ത്രീെയയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും വൈദികൻ പറഞ്ഞു.
കന്യാസ്ത്രീകൾ മദർ സുപ്പീരിയറിന് നൽകിയ പരാതികളിലും ഗുരുതര ആരോപണങ്ങളുണ്ട്. പുരോഹിതൻ എന്നതിലുമുപരി ബിഷപ് ഫ്രാങ്കോ രാഷ്ട്രീയക്കാരനും ബിസിനസുകാരനുമാണെന്നാണ് പരാതിയില്‍ പറയുന്നത്. എതിർശബ്ദമുയർത്തുന്നവരെ മാനസികമായി പീഡിപ്പിക്കുകയാണ്. സന്യാസിനി സഭ രക്ഷാധികാരി എന്ന അധികാരം മാത്രമുള്ള ബിഷപ് കന്യാസ്ത്രീമാരുടെ വാര്‍ഷികാവധി നിശ്ചയിക്കുന്നതിലും സ്ഥലംമാറ്റം പോലുള്ള ചെറിയകാര്യങ്ങളിലും വരെ ഇടപെടുകയാണ്. ബിഷപ് ഉൾപ്പെടെയുള്ളവരുടെ പീഡനത്തെ തുടർന്ന് 18 പേരാണ് സന്യാസിനി സഭ വിട്ടത്.
ബിഷപ്പിെൻറ താൽപര്യത്തിന് വഴങ്ങുന്ന കന്യാസ്ത്രീകൾക്ക് എല്ലാ പരിഗണനയും നൽകും. എതിർപ്പുയർത്തുന്നവരെ ശത്രുവിനെപ്പോലെയാണ് കാണുന്നത്. ബിഷപ് ഫ്രാങ്കോയെ സന്തോഷിപ്പിക്കുന്ന നടപടികൾക്ക് മാത്രമാണ് മദർ സുപ്പീരിയർ അടക്കമുള്ളവരുടെ അധികാരം വിനിയോഗിക്കുന്നത്. ബിഷപ്പിന് താൽപര്യമുള്ള ചില കന്യാസ്ത്രീകൾ ആരോപണങ്ങളിൽപെട്ടിട്ടും നേതൃസ്ഥാനങ്ങളിൽ തുടരുന്നതായും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
