ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം
text_fieldsകോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു കന്യാസ്ത്രീ. കന്യാസ്ത്രീയെ ബലാത്സ ംഗം ചെയ്തെന്ന കേസിൽ കോടതിയിൽ വിചാരണ നടക്കുന്നതിനിടെയാണ് പുതിയ ആരോപണം. ഈ കേസിലെ 14ാം സാക്ഷിയായ മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് പുതിയ ആരോപണവുമായി രംഗത്തുവന്നത്. ഇതുസംബന്ധിച്ച് ഇവർ കോടതിയിൽ മൊഴിനൽകി.
മഠ ത്തിൽെവച്ച് കടന്നുപിടിക്കാൻ ശ്രമിെച്ചന്നും വിഡിയോകാളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് പരാതി. ശരീര ഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചെന്നും ആരോപണത്തിലുണ്ട്. 2015വരെ ജലന്ധറിലും ബിഹാർ രൂപതക്ക് കീഴിലും ബിഷപ് ഫ ്രാങ്കോക്ക് കീഴിലെ മിഷനറീസ് ഓഫ് ജീസസിൽ ജോലി നോക്കിയിരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്.
2017നു ശേഷം ഒരു പ്രശ്നത്തിെൻറ പേരിൽ കന്യാസ്ത്രീയെ കേരളത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു. താൻ കണ്ണൂരിലെ ഒരു മഠത്തിലായിരിക്കെ, പ്രശ്നങ്ങൾ അന്വേഷിക്കാനെന്ന പേരിൽ ബിഷപ് ഫോൺ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയെന്ന് കന്യാസ്ത്രീ ആരോപിക്കുന്നു.
എന്നാൽ, പരാതി നൽകാൻ ധൈര്യമുണ്ടായില്ലെന്നും എല്ലാം സഹിക്കുകയായിരുെന്നന്നും അവർ പറയുന്നു. കുറവിലങ്ങാട് മഠത്തിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലാണ് ബിഷപ്പിനെതിരെ വിചാരണ പുരോഗമിക്കുന്നത്.
സഭയെ തുടർച്ചയായി അപഹാസ്യനാക്കുന്ന ബിഷപ് ഫ്രാങ്കോയെ പുറത്താക്കുക -എ.എം.ടി
കൊച്ചി: കത്തോലിക്ക സഭയെയും വിശ്വാസികളെയും പൊതുസമൂഹത്തിൽ അപഹാസ്യനാക്കുന്ന ബിഷപ് ഫ്രാങ്കോയെ മെത്രാൻ പദവിയിൽനിന്നും വൈദിക പദവിയിൽനിന്നും പുറത്താക്കണമെന്ന് വിശ്വാസികളുടെ കൂട്ടായ്മയായ സഭാ സുതാര്യ സമിതി (എ.എം.ടി) ആവശ്യപ്പെട്ടു.
ബിഷപ് ഫ്രാങ്കോ നിരവധി കന്യാസ്ത്രീകളോട് ചെയ്തുകൊണ്ടിരുന്നത് ഒരേ തരത്തിലുള്ള പീഡനം തന്നെ ആയിരുന്നു എന്ന് ഒരു കന്യാസ്ത്രീ കൂടി പൊലീസിൽ മൊഴി കൊടുത്തു. എന്നിട്ടും പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്യുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. ഇത് പൊലീസും ഭരണകൂടവുമായി ഫ്രാങ്കോക്കുള്ള അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണെന്ന് അവർ ആരോപിച്ചു.
മൊഴി നൽകിയ കന്യാസ്ത്രീയെ സ്വാധീനിക്കാനും മൊഴി മാറ്റി പറയിക്കാനും അപകടപ്പെടുത്താനും സാധ്യതയുണ്ട്. അതിനാൽ അവർക്ക് പൊലീസ് സംരക്ഷണം നൽകുകയും മജിസ്‌ട്രേറ്റിന് മുന്നിൽ അവരുടെ 164 സ്റ്റേറ്റ്മെൻറ് എടുക്കുകയും ചെയ്യണമെന്ന് എ.എം.ടി ആവശ്യപ്പെട്ടു.
സംഭവങ്ങൾക്ക് പിന്നിൽ സഭാ നേതൃത്വത്തിൽ ഉള്ളവർ ഉൾപ്പെട്ട ഒരു ഗൂഢാലോചന സംശയിക്കുന്നു. അതിനാൽ സഭ നടപടി എടുക്കുന്നില്ലെങ്കിൽ ഇന്ത്യൻ സിവിൽ നിയമം അനുസരിച്ച് പുതിയ കേസ് എടുത്ത് ബിഷപ് ഫ്രാങ്കോയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും സഭാ സുതാര്യ സമിതി പ്രസിഡൻറ് മാത്യു കരോണ്ടുകടവിൽ, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ, വക്താവ് ഷൈജു ആൻറണി എന്നിവർ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
