Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാലറി ചലഞ്ച്​:...

സാലറി ചലഞ്ച്​: പ്രത്യേക അക്കൗണ്ട്​ വേണം -ചെന്നിത്തല

text_fields
bookmark_border
ramesh-chennithala-21119.jpg
cancel

തിരുവനന്തപുരം: മന്ത്രിസഭ അംഗീകാരം നൽകിയ സാലറി ചലഞ്ചിനെ പിന്തുണക്കുന്നതായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അതേസമയം, ഇങ്ങനെ ലഭിക്കുന്ന പണം സൂക്ഷിക്കാൻ പ്രത്യേക അക്കൗണ്ട്​ തുടങ്ങണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. ഇതി​​െൻറ വിനിയോഗം സുതാര്യമാക്കണം. സാലറി ചലഞ്ച്​ നടപ്പാക്കുന്നതിന്​ മുമ്പ്​ സർവിസ്​ സംഘടനകളുമായി ചർച്ച നടത്തേണ്ടതുണ്ട്​. അവരുടെ നിർദേശങ്ങൾ പരിഗണിക്കണം. കോവിഡ്​ പ്രതിരോധത്തിൽ പ​ങ്കെടുക്കുന്ന ജീവനക്കാർക്ക്​ ഇളവ്​ നൽകകുകയും വേണം.

സാലറി ചലഞ്ചിലൂടെ ലഭിക്കുന്ന പണം​ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റരുത്​. ദുരിതാശ്വാസ നിധിയിൽനിന്ന്​ വിവിധ ആവശ്യങ്ങൾക്ക്​ ഉപയോഗിക്കാം. പ്രളയകാലത്ത്​ ലഭിച്ച സഹായം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത്​ ചെവികൊണ്ടില്ല. അതുകൊണ്ട്​ തന്നെ അനർഹരായ പലർക്കും പ്രളയസഹായം ലഭിച്ചു. പല അർഹർക്കും സഹായം ലഭിച്ചതുമില്ല. പണം തട്ടിയെടുത്ത സംഭവങ്ങളുമുണ്ടായി.

ഏപ്രിലിലെ ശമ്പളം നൽകാൻ പണമില്ല എന്ന്​ പറയുന്ന സർക്കാർ, പക്ഷെ അനാവശ്യ ധൂർത്ത്​ ഒഴിവാക്കാൻ നടപടിയെടുത്തിട്ടില്ല. അഴിമതി, കെടുകാര്യസ്​ഥത എന്നിവയാണ്​ ഖജനാവിലെ പണം തീരാൻ കാരണം. വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെയാണ്​ 1.5 കോടി ചെലവഴിച്ച്​ ​െപാലീസിനായി ഹെലികോപ്​ടർ വാടകക്ക്​ എടുക്കുന്നത്​. ഇത്​ പുനഃപരിശോധിക്കണം.

ലോക്ക്​ഡൗണി​​െൻറ പശ്ചാലത്തലത്തിൽ കർഷകർ ഏറെ ദുരിതത്തിലായിരിക്കുകയാണ്​. കർഷകരെ സഹായിക്കാൻ പ്രത്യേക നടപടി വേണം. കൃഷിയെ ലോക്ക്​ഡൗണിൽനിന്ന്​ ​േ​​കന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്​. അത്​ കേരളത്തിലും നടപ്പാക്കണം. കർഷകർക്കുള്ള പെൻഷൻ ഉടൻ വിതരണം ചെയ്യണം. വിലക്കയറ്റം രൂക്ഷമായിട്ടുണ്ട്​​. അവശ്യ സാധനങ്ങൾ കിട്ടാത്ത അവസ്​ഥയാണ്​​. ഇതിനെതിരെ സർക്കാർ നടപടിയെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsSalary challenge
News Summary - new account should start for salary challenge
Next Story