Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ അധ്യയന വർഷത്തിന്...

പുതിയ അധ്യയന വർഷത്തിന് തുടക്കം; ഡിജിറ്റൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
പുതിയ അധ്യയന വർഷത്തിന് തുടക്കം; ഡിജിറ്റൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
cancel

തിരുവനന്തപുരം: പുത്തൻ യൂനിഫോമും കുടയും ബാഗും വേണ്ടാത്ത, ക്ലാസ്​ മുറികളിൽ ഒരുമിച്ചിരിക്കാത്ത പുതിയ അക്ഷരലോകത്തേക്ക്​ കുരുന്നുകളുടെ ജൈത്രയാത്രക്ക്​ തുടക്കം. കോവിഡ്​ മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയിലാണ്​ ഡിജിറ്റൽ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത്​ സ്​കൂൾ അധ്യയനത്തിന്​ തുടക്കമായത്​.

കൈറ്റ്​ വിക്​ടേഴ്​സ്​ ചാനൽ വഴി​യുള്ള ക്ലാസുകളുടെ സംപ്രേഷണത്തിന്​ വെർച്വൽ പ്രവേശനോത്സവം അകമ്പടിയായി. പഴയ സ്​ലേറ്റിനും പെൻസിലിനുമെല്ലാം പകരം ടെലിവിഷൻ/കമ്പ്യൂട്ടർ/മൊബൈൽ ഫോൺ എന്നിവയായിരുന്നു കുട്ടികളുടെ പഠനോപകരണങ്ങൾ. ​. വെർച്വൽ പ്രവേശനോത്സവ പരിപാടികൾ വീട്ടിലിരുന്ന്​ കണ്ട്​ അവർ അധ്യയനത്തിന്‍റെ ആദ്യതാൾ മറിച്ചു.

ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന മൂന്നര ലക്ഷത്തോളം കുട്ടികൾ ഉൾപ്പെടെ 39 ലക്ഷം പേർക്കാണ്​ ഡിജിറ്റൽ പ്ലാറ്റ്​ഫോമിൽ അധ്യയനം തുടങ്ങിയത്​. വെർച്വൽ പ്രവേശനോത്സവത്തി​െൻറ സംസ്ഥാനതല ഉദ്​ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്​കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ​

കു​ട്ടി​ക​ൾ സ്​​കൂ​ളു​ക​ളി​ലേ​ക്ക് വ​രു​ന്ന​ കാ​ലം വി​ദൂ​ര​മ​ല്ല –മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പു​ത്ത​നു​ടു​പ്പു​ക​ളി​ട്ട് പു​സ്ത​ക സ​ഞ്ചി തൂ​ക്കി പൂ​മ്പാ​റ്റ​ക​ളാ​യി വി​ദ്യാ​ർ​ഥി​ക​ൾ സ്‌​കൂ​ളു​ക​ളി​ലേ​ക്ക് വ​രു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വെ​ർ​ച്വ​ലാ​യു​ള്ള സ്​​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​െൻറ സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​ന്തം അ​ധ്യാ​പ​ക​രു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ക​ഴി​യു​ന്ന സം​വി​ധാ​നം ഇ​ത്ത​വ​ണ ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​തോ​ടെ, ശ​രി​യാ​യ ഒാ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​ൻ ക​ഴി​യും. ഇ​ത് ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കും. കു​ട്ടി​ക​ളി​ലെ പ്ര​തി​ഭാ പോ​ഷ​ണ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളും ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തും. വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ളും ടെ​ലി​വി​ഷ​ൻ ക്ലാ​സു​ക​ളി​ൽ ന​ൽ​കും. സം​ഗീ​തം, ചി​ത്ര​ക​ല, കാ​യി​കം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ചാ​ന​ലി​ലൂ​ടെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​െൻറ യു​ട്യൂ​ബ് ചാ​ന​ലു​ക​ളി​ലൂ​ടെ​യും ല​ഭ്യ​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ്​​കൂ​ൾ തു​റ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ പ​ഠ​നം ന​ട​ത്തും –മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ വ്യാ​പ​നം കു​റ​യു​േ​മ്പാ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി സ്​​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പ​ഠ​നം ന​ട​ത്തു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വെ​ർ​ച്വ​ൽ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​െൻറ സം​സ്ഥാ​ത​ല ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ളു​ടെ അ​ടു​ത്ത ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ലൂ​ടെ അ​ധ്യാ​പ​ക​രോ​ട് നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കും. സ്​​പെ​ഷ​ൽ സ്‌​കൂ​ളു​ക​ളി​ലേ​ത​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് മി​ക​ച്ച നി​ല​യി​ൽ ഡി​ജി​റ്റ​ൽ-​ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ എ​ല്ലാ​വ​രി​ലേ​ക്കു​മെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആൻറണി രാജു, ജി.ആർ. അനിൽ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ അഡ്വ. ഡി. സുരേഷ്​കുമാർ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ്​ ഹനീഷ്​, എസ്​.എസ്​.കെ ഡയറക്​ടർ ഡോ.എ.പി. കുട്ടികൃഷ്​ണൻ എന്നിവർ സംസാരിച്ചു. മമ്മൂട്ടി, മോഹൻലാൽ, സച്ചിദാനന്ദൻ, ശ്രീകുമാരൻ തമ്പി, പി.ടി. ഉഷ, ബെന്യാമിൻ, ഗോപിനാഥ് മുതുകാട്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ഓൺലൈനിലൂടെ ആശംസകൾ നേർന്നു.

ആദ്യ ദിവസം അംഗൻവാടി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ ക്ലാസ്​ മാത്രമാണ്​ നടന്നത്​. ബുധനാഴ്​ച മുതൽ രണ്ടാഴ്​ച ഒന്നു​ മുതൽ 10​ വരെ ക്ലാസുകളിലെ കുട്ടികൾക്ക്​ ട്രയൽ ക്ലാസുകൾ നടത്തും. ജൂൺ ഏഴു​ മുതൽ പ്ലസ്​ ടു ക്ലാസുകളും തുടങ്ങും. സ്​കൂൾതലത്തിൽ അധ്യാപകർ നടത്തുന്ന ഒാൺലൈൻ ക്ലാസുകൾ ജൂലൈയിൽ തുടങ്ങാനാണ്​ പദ്ധതി. സംസ്ഥാനത്തെ കോളജുകളിലും ഒാൺലൈനായി ചൊവ്വാഴ്​ച അധ്യയനം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online ClassAcademic Year
Next Story