Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുഅധ്യയന വർഷം...

പുതുഅധ്യയന വർഷം കാത്തിരിക്കുന്നത്​ ‘നയപരമായ’ വെല്ലുവിളികൾ

text_fields
bookmark_border
പുതുഅധ്യയന വർഷം കാത്തിരിക്കുന്നത്​ ‘നയപരമായ’ വെല്ലുവിളികൾ
cancel

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​മാ​റ്റ​ക്കാ​ല​ത്ത്​ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കു​മ്പോ​ൾ കേ​ര​ളം വ്യ​ക്​​ത​ത തേ​ടു​ന്ന​ത്​ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ന​യം​മാ​റ്റ​ങ്ങ​ളി​ൽ. യു.​ഡി.​എ​ഫ്​ പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന​പ്പോ​ൾ ശ​ക്​​ത​മാ​യി എ​തി​ർ​ത്ത പ​ദ്ധ​തി​ക​ളു​ടെ​യും ന​ട​പ്പാ​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച​വ​യു​ടെ​യും ഭാ​വി​യാ​ണ്​ ഇ​നി​യു​ള്ള ദി​ന​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

ഇ​തി​ൽ പി.​എം ശ്രീ ​പ​ദ്ധ​തി ഇ​തി​ന​കം ച​ർ​ച്ച​യാ​വു​ക​യും ന​യ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​നാ​യി യു.​ഡി.​എ​ഫി​ൽ ച​ർ​ച്ച ചെ​യ്യാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്​ ശേ​ഷ​മാ​യി​രി​ക്കും സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കു​ക. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ലെ ല​യ​നം ല​ക്ഷ്യ​മി​ട്ട്​ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ ന​യ​മാ​ണ്​ മ​റ്റൊ​ന്ന്. യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്​ അ​റ​ബി​ക്ക​ട​ലി​ൽ എ​ന്നാ​ണ്​ അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വും ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി.​ഡി സ​തീ​​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ച്ചു​പ​റ​ഞ്ഞ​ത്.

ഖാ​ദ​ർ ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തി​ന​കം മൂ​ന്ന്​ ഡ​യ​റ​ക്ട​റേ​റ്റു​ക​ൾ ല​യി​പ്പി​ച്ച്​ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ്​ ജ​ന​റ​ൽ എ​ജു​ക്കേ​ഷ​ൻ (ഡി.​ജി.​ഇ) രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടൊ​പ്പം ഹൈ​സ്കൂ​ളും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യും ഒ​ന്നി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്നി​ട​ത്ത്​ പ്രി​ൻ​സി​പ്പ​ലി​നെ സ്ഥാ​പ​ന മേ​ധാ​വി​യാ​ക്കി​യും ഹെ​ഡ്​​മാ​സ്​​റ്റ​റെ ​വൈ​സ്​ പ്രി​ൻ​സി​പ്പ​ലാ​ക്കി​യും ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ്ര​ധാ​ന്യം കു​റ​ക്കു​ന്ന ന​ട​പ​ടി എ​ന്ന നി​ല​യി​ൽ യു.​ഡി.​എ​ഫ്​ ഇ​തി​നെ ശ​ക്​​ത​മാ​യി എ​തി​ർ​ത്തി​രു​ന്നു.

പി​ന്നാ​ലെ മൂ​ന്ന്​ ഡ​യ​റ​ക്ട​റേ​റ്റു​ക​ൾ​ക്ക്​ കീ​ഴി​ൽ മേ​ഖ​ല, ജി​ല്ല, വി​ദ്യാ​ഭ്യാ​സ ജി​ല്ല, ഉ​പ​ജി​ല്ല ത​ല​ങ്ങ​ളി​ലു​ള്ള ഓ​ഫി​സു​ക​ളു​ടെ ഏ​കീ​ക​ര​ണ​ത്തി​നാ​യു​ള്ള ച​ട്ട, നി​യ​മ​ഭേ​ദ​ഗ​തി​ക​ളു​ടെ ക​ര​ടും മു​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​വ നി​യ​മ​വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ വ​ന്ന​ത്. മു​ൻ നി​ല​പാ​ട്​ ന​ട​പ്പാ​ക്കു​ക​യാ​ണെ​ങ്കി​ൽ ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്​ ത​ള്ളേ​ണ്ടി​വ​രും. മൂ​ന്ന്​ ഡ​യ​റ​ക്ട​റേ​റ്റു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മോ എ​ന്ന​തി​ൽ ന​യ​പ​ര​മാ​യ തീ​രു​മാ​ന​വും വേ​ണ്ടി​വ​രും. ഗു​ണ​മേ​ന്മാ വി​ദ്യാ​ഭ്യാ​സം എ​ന്ന പേ​രി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ അ​ടു​ത്ത വ​ർ​ഷം കൊ​ണ്ടു​വ​രാ​ൻ ല​ക്ഷ്യ​മി​ടു​ന്ന സ​ബ്​​ജ​ക്ട്​ മി​നി​മം സം​ബ​ന്ധി​ച്ചും പു​തി​യ സ​ർ​ക്കാ​റി​ന്​ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രും.

ഭി​ന്ന​ശേ​ഷി നി​യ​മ​ന​ത്തി​ന്‍റെ പേ​രി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ എ​യ്​​ഡ​ഡ്​ സ്കൂ​ൾ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ ത​ട​ഞ്ഞ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ലും പു​തി​യ സ​ർ​ക്കാ​റി​ന്​ ഇ​ട​പെ​ടേ​ണ്ടി​വ​രും. വി​ര​ലി​ലെ​ണ്ണാ​വു​ന്ന കു​ട്ടി​ക​ളെ​യും ഇ​രു​ത്തി തു​ട​രു​ന്ന സ്കൂ​ളു​ക​ളു​ടെ കാ​ര്യ​ത്തി​ലും പു​തി​യ സ​ർ​ക്കാ​റി​ന്​ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രും. 25ൽ ​താ​ഴെ കു​ട്ടി​ക​ളു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 1363 സ്കൂ​ളു​ക​ൾ സം​സ്​​ഥാ​ന​ത്തു​ണ്ട്. ഇ​തി​ൽ 282 സ്കൂ​ളു​ക​ളി​ൽ പ​ത്തി​ൽ താ​ഴെ വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കോ​ടി​ക​ളു​ടെ കു​ടി​ശി​ക വ​രു​ത്തി​യാ​ണ്​ പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​മൊ​ഴി​ഞ്ഞ​ത്. എ​ൽ.​എ​സ്.​എ​സ്, യു.​എ​സ്.​എ​സ്​ സ്​​കോ​ള​ർ​ഷി​പ്പ്​ ഇ​ന​ത്തി​ൽ കോ​ടി​ക​ളു​ടെ കു​ടി​ശി​ക​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policyChallengesNew academic yearKerala News
News Summary - 'Political' challenges await the new academic year
Next Story