Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഥാർ, ഗൂർഖ, ബൊലേറോ......

ഥാർ, ഗൂർഖ, ബൊലേറോ... പൊലീസിന് കരുത്തായി 315 വാഹനങ്ങൾകൂടി; വില 28 കോടി രൂപ

text_fields
bookmark_border
kerala police vehicles
cancel
camera_alt

മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്​ ഓഫ് നിർവഹിച്ച പൊലീസ് വാഹനങ്ങൾ -ചിത്രങ്ങൾ: ബിമൽ തമ്പി

തിരുവനന്തപുരം: കേരള പൊലീസിന് കരുത്തേകാൻ 315 വാഹനങ്ങളുടെ പുതുനിര ഇന്ന് സേനയുടെ ഭാഗമായി. ബൊലേറോ, എക്സ്​.യു.വി 300, ഗൂർഖ, ബൊലേറോ നിയോ, മഹിന്ദ്ര ഥാർ വാഹനങ്ങളാണ് ഇന്ന് മുഖ്യമന്ത്രി ഫ്ലാഗ്​ ഓഫ് ചെയ്തത്. പൊലീസ്​ സ്​റ്റേഷനുകളുടെ ആവശ്യത്തിനായി 69 മോട്ടോർ സൈക്കിളുകളും നിരത്തിലിറങ്ങി.

തൈക്കാട് പൊലീസ്​ മൈതാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് വാഹനങ്ങളുടെ ഫ്ലാഗ്​ ഓഫ് നിർവഹിക്കുന്നു

തൈക്കാട് പൊലീസ്​ മൈതാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്​ ഓഫ് നിർവഹിച്ചു. സംസ്ഥാന പൊലീസ്​ മേധാവി അനിൽ കാന്തും മുതിർന്ന ഓഫിസർമാരും സന്നിഹിതരായി.

പദ്ധതി വിഹിതം, പൊലീസിന്‍റെ ആധുനീകരണത്തിനുള്ള ഫണ്ട്, കേരള റോഡ് സേഫ്റ്റി ഫണ്ട് എന്നിവയിൽനിന്ന് 28 കോടി രൂപ മുടക്കിയാണ് വാഹനങ്ങൾ വാങ്ങിയത്.

തൈക്കാട് പൊലീസ്​ മൈതാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് വാഹനങ്ങളുടെ ഫ്ലാഗ്​ ഓഫ് നിർവഹിക്കുന്നു

പൊലീസ്​ സ്​റ്റേഷനുകൾ, കൺട്രോൾ റൂം, ബറ്റാലിയൻ, എമർജൻസി റെസ്​പോൺസ്​ സപ്പോർട് സിസ്​റ്റം, ട്രാഫിക് എൻഫോഴ്സ്​മെന്‍റ്​, സ്​പെഷൽ യൂനിറ്റ് എന്നിവക്കാണ് വാഹനങ്ങൾ ലഭിക്കുന്നത്. രണ്ട് ഇലക്ട്രിക്​ വാഹനങ്ങളും സേനയുടെ ഭാഗമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policepolice vehicles
News Summary - New 315 vehicles for kerala police
Next Story