മലപ്പുറത്ത് 15 പേര്‍ക്ക് കൂടി കോവിഡ്; എട്ടുപേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
text_fieldsമലപ്പുറം: ജില്ലയില്‍ 15 പേര്‍ക്ക് കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്തുനിന്നും ആറുപേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവര്‍ക്ക് പുറമെ മഞ്ചേരിയില്‍ ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിക്കും ഒരു പാലക്കാട് സ്വദേശിക്കും ശനിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു.
മേയ് 17ന് രോഗം സ്ഥിരീകരിച്ച മൂന്നിയൂര്‍ ചിനക്കല്‍ സ്വദേശി 48കാരെൻറ പത്ത് ദിവസം പ്രായമായ പേരമകള്‍, തെന്നല ഗ്രാമപഞ്ചായത്തിലെ ആശാവര്‍ക്കറായ വെന്നിയൂര്‍ പെരുമ്പുഴ സ്വദേശിനി 39കാരി, തെന്നല ഗ്രാമപഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ വട്ടംകുളം അത്താണിക്കല്‍ സ്വദേശിനി 44കാരി, എടയൂര്‍ ഗ്രാമപഞ്ചായത്തിലെ ടെക്‌നിക്കല്‍ അസിസ്റ്റൻറ് വളാഞ്ചേരി സ്വദേശി 30കാരന്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ശുചീകരണ ജീവനക്കാരനായ തിരുവാലി സ്വദേശി 36കാരന്‍, തിരുനാവായ ഗ്രാമപഞ്ചായത്തിലെ 108 ആംബുലന്‍സിലെ നഴ്‌സ് തിരുവനന്തപുരം നേമം സ്വദേശിനി 30കാരി, പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സിനൊപ്പം പ്രവര്‍ത്തിച്ച സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ ആലിപ്പറമ്പ് ആനമങ്ങാട് സ്വദേശിനി 31കാരി, കരുവാരകുണ്ടിലെ 108 ആംബുലന്‍സ് ഡ്രൈവറായ കോഴിക്കോട് കക്കോടി സ്വദേശി 24കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവർ
മേയ് 27ന് കുവൈത്തില്‍നിന്ന് കൊച്ചി വഴി പ്രത്യേക വിമാനത്തില്‍ ഒരുമിച്ച് നാട്ടിലെത്തിയ തിരൂരങ്ങാടി ചെമ്മാട് സ്വദേശി 70കാരന്‍, പൊന്മുണ്ടം വൈലത്തൂര്‍ അടര്‍ശ്ശേരി സ്വദേശി 40കാരന്‍, കീഴാറ്റൂര്‍ ആലിപ്പറമ്പ് സ്വദേശി 45കാരന്‍, വെട്ടം പറവണ്ണ വിദ്യാനഗര്‍ സ്വദേശി 40കാരന്‍, പുല്‍പ്പറ്റ വളമംഗലം സ്വദേശി 43കാരന്‍, ജൂണ്‍ 10ന് ദമ്മാമില്‍ നിന്ന് കണ്ണൂരിലെത്തിയ ഭൂദാനം വെളുമ്പിയം സ്വദേശി 40കാരന്‍, മേയ് 29ന് മുംബൈയില്‍ നിന്ന് സ്വകാര്യ ബസില്‍ നാട്ടിലെത്തിയ വട്ടംകുളം കുറ്റിപ്പാല സ്വദേശി 57കാരന്‍ എന്നിവര്‍ക്കുമാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
ഇവരെക്കൂടാതെ മസ്‌ക്കത്തില്‍നിന്ന് ജൂണ്‍ ആറിന് കരിപ്പൂരിലെത്തിയ പാലക്കാട് സ്വദേശി 50കാരന്‍, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥനായ കോഴിക്കോട് കുതിരവട്ടം മയിലമ്പാടി സ്വദേശി 26കാരന്‍ എന്നിവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
ഏഴുപേര്‍ കൂടി കോവിഡ് വിമുക്തർ
കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഏഴ് പേര്‍ കൂടി രോഗമുക്തരായി. മേയ് 28ന് രോഗബാധ സ്ഥിരീകരിച്ച എടക്കര മൂത്തേടം സ്വദേശി 36കാരന്‍, ജൂണ്‍ ഒന്നിന് രോഗബാധ സ്ഥിരീകരിച്ചവരായ ആലിപ്പറമ്പ് വാഴേങ്കട സ്വദേശി 26കാരന്‍, പെരുമ്പടപ്പ് നൂണക്കടവ് സ്വദേശി 24കാരന്‍, നന്നമ്പ്ര തെയ്യാലുങ്ങല്‍ വെള്ളിയാമ്പുറം സ്വദേശി 30കാരന്‍, ജൂണ്‍ രണ്ടിന് വൈറസ് ബാധ കണ്ടെത്തി ഐസൊലേഷനിലായ കാലടി നരിപ്പറമ്പ് സ്വദേശി 46കാരന്‍, പുളിക്കല്‍ വലിയപറമ്പ് സ്വദേശി 30കാരന്‍, പോരൂര്‍ ചാത്തങ്ങോട്ടുപുറം സ്വദേശിനി ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.
ജില്ല ഒറ്റനോട്ടത്തിൽ:
ചികിത്സയിലുള്ളവർ -208, ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് -279, നിരീക്ഷണത്തിലുള്ളവർ -13,270, പുതുതായി നിരീക്ഷണത്തിലായവർ -894, വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -11,873, ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -387, കോവിഡ് കെയർ സെൻററുകളിൽ -1010, ഫലം ലഭിക്കാനുള്ളത് -951.
ആരോഗ്യ ജാഗ്രത ലംഘനം:
പുതിയ കേസുകള്‍ -6, ആറുപേർ അറസ്റ്റിൽ, മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് കേസ് -260, കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
