മതത്തിെൻറയും ദൈവത്തിെൻറയും പേരിൽ വോട്ടുപിടിക്കരുത് -മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾക്കു മുന്നിൽ ‘ലക്ഷ്മണരേ ഖ’ വരച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. ഇൗ വിഷയം പ്രചാരണത്തിന് ഉപയോഗി ച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശബരിമ ലയിലെ യുവതി പ്രവേശനം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. അതിനെതിരെ നടക്കു ന്ന പ്രചാരണം ഫലത്തില്‍ സുപ്രീംകോടതി വിധിക്കെതിരെയുള്ളതാകുമെന്നാണ് കമീഷെൻറ മുന ്നറിയിപ്പ്.
ദൈവത്തിെൻറയും ജാതിയുടെയും മതത്തിെൻറയും പേരിൽ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. ഇത്തരത്തിൽ പ്രചാരണം നടത്തുന്നവരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പുചട്ടം ശിപാര്‍ശ ചെയ്യുന്നുണ്ട്. സാമുദായിക ധ്രുവീകരണത്തിലേക്ക് നയിക്കുംവിധം ശബരിമല അടക്കമുള്ള വിഷയങ്ങൾ വഴിമാറാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷൻ സൂക്ഷ്മ നിരീക്ഷണം നടത്തും. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടികളുമായി 13ന് രാവിലെ 11ന് കമീഷൻ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ പാർട്ടി മറ്റൊരു പാർട്ടിക്കുമേൽ തെരഞ്ഞെടുപ്പുചട്ട ലംഘനത്തിലൂടെ നേട്ടമുണ്ടാക്കുന്നത് ഒരു തരത്തിലും അനുവദിക്കില്ല. ദൈവത്തിെൻറയും ജാതിയുടെയും മതത്തിെൻറയും പേരിൽ സ്പർധ വളർത്തുന്ന പ്രചാരണം തെരഞ്ഞെടുപ്പുചട്ട ലംഘനമാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമലയിലെ യുവതി പ്രവേശനം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരെ ബി.ജെ.പിയും കോൺഗ്രസും പ്രചാരണ വിഷയമാക്കാനിരിക്കെയാണ് കമീഷെൻറ മുന്നറിയിപ്പ്.
അതേസമയം, ശബരിമല പ്രചാരണവിഷയം ആക്കരുതെന്ന് പറയാൻ തെരഞ്ഞെടുപ്പ് കമീഷണർക്ക് അധികാരമില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ കോട്ടയത്ത് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം മുഖ്യപ്രചാരണായുധമാകും. ശബരിമല വിഷയത്തിൽ സർക്കാർ എടുത്ത നിലപാട് െതരഞ്ഞെടുപ്പിൽ ചർച്ചയാകും.
എന്തു പ്രചാരണ വിഷയമാക്കണമെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയകക്ഷികളാണ്. കള്ളവോട്ടുകൾ തടയുന്നതിനുള്ള നടപടികളാണ് തെരഞ്ഞെടുപ്പ് കമീഷൻ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം സർക്കാർ കൈകാര്യം ചെയ്ത രീതി കോൺഗ്രസ് ചർച്ചചെയ്യുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
