Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെട്ടൂർ കൊലപാതകം:...

നെട്ടൂർ കൊലപാതകം: പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് അർജുന്‍റെ മാതാവ്

text_fields
bookmark_border
arjun-murder-case
cancel

മരട്: നെട്ടൂരിൽ യുവാവിനെ കൊലപ്പെടുത്തി ചതുപ്പിൽ താഴ്​ത്തിയ സംഭവത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട അർജുനന്‍റ െ അമ്മ സിന്ധു. പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സിന്ധു മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്ത് നട പ്പാക്കിയതാണ്. കേസിന്‍റെ അന്വേഷണം മറ്റ് ഏതെങ്കിലും ഏജൻസിയെ ഏൽപിക്കണമെന്നും സിന്ധു ആവശ്യപ്പെട്ടു.

നെട്ടൂ രിൽ കുമ്പളം മന്നനാട്ട്​ വിദ്യ​​​​​​െൻറ മകൻ അർജു​​​നെ (20) കൊലപ്പെടുത്തി ചതുപ്പിൽ താഴ്​ത്തിയ സംഭവത്തിൽ സുഹൃത്ത ുക്കളായ നാലു പേർ പിടിയിലായിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട്​ കുമ്പളം മാളിയേക്കൽ നിപിൻ പീറ്റർ (20), നെട്ടൂർ എസ്.എൻ ജങ്​ഷനിൽ കുന്നലക്കാട്ട് റോണി (22), നെട്ടൂർ കളപ്പുരക്കൽ അനന്തു (21), കുമ്പളം തട്ടാശ്ശേരി അജിത് (22) എന്നിവരെയാണ് പനങ്ങാട് പൊലീസ് അറസ്​റ്റ്​ ചെയ്തത്.

ജൂലൈ രണ്ടിന്​ രാത്രി മുതൽ കാണാതായ അർജു​​​​െൻറ മൃതദേഹം ബുധനാഴ്ച വൈകീട്ട് നെട്ടൂർ നോർത്ത് ​െറയിൽ​േവ പാളത്തിന് പടിഞ്ഞാറുഭാഗത്ത് ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികളിലൊരാളായ നിപിൻ പീറ്ററി​​​​​െൻറ സഹോദരൻ എബിൻ ഒരു വർഷം മുമ്പ് ബൈക്കപകടത്തിൽ മരണപ്പെട്ടിരുന്നു.

എബിനും അർജുനും ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം. സഹോദര​​​​​െൻറ മരണത്തെ തുടർന്ന്​ നിപിന്​ അർജ​ുനോടുണ്ടായ പകയാണ്​ കൊലപാതകത്തിൽ കലാശിച്ചതെന്നാണ്​ പൊലീസ്​ നിഗമനം. തന്നെ വധിക്കുമെന്ന് നിപിൻ ഭീഷണിപ്പെടുത്തിയിരുന്നതായി അർജുൻ പറഞ്ഞിട്ടുണ്ടെന്ന്​ വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു.

ജൂലൈ രണ്ടിന് രാത്രി പ​േത്താടെ നിപി​​​​​െൻറ നിർദേശപ്രകാരം സുഹൃത്ത് വീട്ടിലെത്തി അർജുനെ കൂട്ടിക്കൊണ്ടുപോയി. മൃതദേഹം കണ്ടെത്തിയ നെട്ടൂരിലെ ഒഴിഞ്ഞപറമ്പിൽ സൈക്കിളിൽ കൊണ്ടുവിട്ട ശേഷം സുഹൃത്ത്​ മടങ്ങി. തുടർന്ന് നിപിനും റോണിയും ചേർന്ന് പട്ടികയും കല്ലും കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം ചതുപ്പിൽ കുഴിച്ചി​െട്ടന്നാണ്​ പൊലീസ്​ പറയുന്നത്​. അർജുനെ കാണാനില്ലെന്നു കാണിച്ച്​ പിതാവ് വിദ്യൻ ജൂലൈ മൂന്നിന് രാവിലെ പനങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു.

സംശയമുള്ളതിനാൽ പരാതിയിൽ നിപി​​​​​െൻറയും റോണിയു​െടയും പേരും​ സൂചിപ്പിച്ചിരുന്നു. എന്നാൽ, പൊലീസ് ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചത്രെ. ഒരാഴ്ച കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനെത്തുടർന്ന് അർജു​​​​​െൻറ സുഹൃത്തുക്കൾ നിപി​െനയും മറ്റും വിളിച്ച് ചോദ്യം ചെയ്തതോടെയാണ് കൊലപാതക​െത്തക്കുറിച്ച്​ സൂചന ലഭിച്ചത്. പിതാവ് വിദ്യൻ ഹൈകോടതിയിൽ ഹേബിയസ് കോർപസ്​ ഹരജിയും ഫയൽ ചെയ്തു. തുടർന്ന് സ്​റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ്​ ചോദ്യം ചെയ്തതോടെ പ്രതികൾ സംഭവം വിവരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsnettoor murderarjun murder
News Summary - Nettoor Murder: Arjun Mother Sindhu Attack to Police -kerala news
Next Story