Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീപിടിത്തത്തെ തുടർന്ന് നേത്രാവതി എക്‌സ്പ്രസ് പിടിച്ചിട്ടു

text_fields
bookmark_border
fire, Netravati Express
cancel

ആലുവ: തീപിടിത്തത്തെതുടർന്ന് മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ് ആലുവ സ്​റ്റേഷനിൽ അരമണിക്കൂർ പിടിച്ചിട്ടു. ട്രെയിനിന്റെ പാൻട്രി കാറിന് താഴെയാണ് തീപിടിച്ചത്.

ശക്തമായ തീയും പുകയുമായാണ് തീവണ്ടി ആലുവ സ്റ്റേഷനിൽ എത്തിയ​ത്. ഉടൻ റെയില്‍വേ പൊലീസും ട്രെയിനിലെ പാന്‍ട്രി ജീവനക്കാരും ഫയര്‍ എക്‌സ്റ്റിങ്​ഗ്യൂഷന്‍ ഉപയോഗിച്ച് തീണയച്ചു.

ട്രെയിനിന്‍റെ ബ്രേക്ക് ജാമായതാണ് വീലിന്‍റെ ഭാഗത്ത് തീപിടിത്തമുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു. തീവണ്ടിയുടെ മധ്യഭാഗത്താണ് പാൻട്രി കാര്‍ സ്ഥിതി ചെയ്യുന്നത്. റെയില്‍വേ അധികൃതര്‍ പരിശോധനകള്‍ നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Netravati Express was seized after the fire
Next Story